സ്വതസിദ്ധമായ അഭിനയത്തിൽ ആറാടി ഫഹദും താരങ്ങളും…വരുന്നത് പുതിയ ഒരു നർമ്മരസക്കൂട്ട്…”പാച്ചുവും അത്ഭുത വിളക്കും” ഒഫിഷ്യല്‍ ടീസര്‍ പുറത്ത്…

അഖില്‍ സത്യന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രം പാച്ചുവും അത്ഭുത വിളക്കിന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ഇന്നസെന്റ്, മുകേഷ്, നന്ദു തുടങ്ങിയ താരങ്ങളും ഫഹദിനൊപ്പം ഒന്നേകാൽ മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഏപ്രില്‍ 28 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്. സത്യന്‍ അന്തിക്കാടിന്‍റെ മകനായ അഖില്‍ സത്യന്‍ മുന്‍പ് ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്‍റ്, വിനീത്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, മോഹന്‍ അഗാഷെ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, സിങ്ക് സൌണ്ട്, ഡിസൈന്‍ അനില്‍ രാധാകൃഷ്ണന്‍, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സൌണ്ട് മിക്സ് സിനോയ് ജോസഫ്, മേക്കപ്പ് പാണ്ഡ്യന്‍, സ്റ്റില്‍സ് മോമി, അസോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ മാത്യു, വരികള്‍ മനു മഞ്ജിത്ത്, വിതരണം കലാസംഘം, പോസ്റ്റര്‍ ഡിസൈന്‍ ബാന്ദ്ര ഹൌസ്.

Hot Topics

Related Articles