‘രോമാഞ്ചം ഇഫക്ട്…’ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനായി ഫഹദ് ഫാസിൽ…നിർമ്മാണം നസ്രിയ…സിനിമയുടെ ചിത്രീകരണം തുടങ്ങി

‘രോമാഞ്ചം’ സിനിമയുടെ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനായി ഫഹദ് ഫാസിൽ. പേര് പ്രഖ്യാപിക്കാത്ത സിനിമയുടെ ചിത്രീകരണം ഇന്ന് ബെംഗളൂരിൽ ആരംഭിച്ചു. ക്യാംപസ് പശ്ചാത്തലമാകുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാകും ഫഹദ് പ്രത്യക്ഷപ്പെടുക.

അന്‍വര്‍ റഷീദ് എന്റർടെയ്ൻമെന്റ്സും നസ്രിയ ഫഹദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമ ഓണം റിലീസ് ആയി തിയറ്ററിൽ എത്തുമെന്നാണ് വിവരം. സുഷിൻ ശ്യാം ആകും സം​ഗീത സംവിധാനം. അഭിനേതാക്കളെയും മറ്റ് അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും.

Hot Topics

Related Articles