കൂത്തുപറമ്പിൽ കിടപ്പുമുറിയിലുണ്ടായ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് അപകടം ഒഴിവായത് വൻ ദുരന്തം . കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആറാംമൈലിലെ എം.എ മൻസിലിൽ മശൂദിന്റെ വീട്ടിലാണ് അപകടം.
കഴിഞ്ഞ ദിവസം സന്ധ്യക്ക് മശൂദിന്റെ അളിയന്റെ മകൻ പള്ളിയിൽ പോയി തിരിച്ച് വരുമ്പോഴാണ് വീടിന്റെ മുകൾ നിലയിലെ മുറിയിൽ നിന്നും പുക ഉയരുന്നത് കണ്ടത് .ഉടൻ വീട്ടുകാരെ അറിയിക്കുകയായിരുന്നു എന്നാൽ ചൂടുകാരണം മുറിയിൽ പ്രവേശിക്കാൻ സാധിച്ചില്ല. കൂത്തുപറമ്പിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുറിയിലെ ഫർണ്ണിച്ചറുകൾ പൂർണമായും കത്തിനശിച്ചു. ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചു. മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകളും കരിഞ്ഞ നിലയിലാണ്. മൊബൈൽ ചാർജ് ചെയ്ത ശേഷം പ്ലഗിന്റെ സ്വിച്ച് ഓഫാക്കാതെ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മശൂദിന്റെ മകനാണ് ഈ മുറി ഉപയോഗിക്കുന്നത് .