ഹരിപ്പാട് : വീട്ടുകാരുമായി വഴക്കിട്ട് മൊബൈൽ ടവറിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഒന്നര മണിക്കൂറിനു ശേഷം അനുനയിപ്പിച്ച് താഴെയിറക്കി.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അരുണപ്പുറത്തുള്ള മെബൈൽ ടവറിൽ സമീപവാസിയായ യുവാവ് കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസും അഗ്നിരക്ഷാ സേനയും ബന്ധുക്കളുെ എത്തി അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമം തുടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടവറിനു മുകളിലേക്ക് ആരെങ്കിലും കയറിയാൽ ഉടൻ ചാടുമെന്നു ഭീഷണി മുഴക്കി നിന്നിരുന്നതിനാൽ പൊലീസും ബന്ധുക്കളും അനുനയത്തിന്റെ പാത സ്വീകരിക്കുകയായിരുന്നു. സിഐ വി.എസ്. ശ്യാംകുമാർ, എസ്ഐ സവ്യസാചി എന്നിവർ യുവാവിനെ സമാധാനിപ്പിച്ചു താഴെയിറങ്ങാൻ പ്രേരിപ്പിച്ചുകാണ്ടിരുന്നു.
വിവരമറിഞ്ഞ് എത്തിയ ബന്ധുക്കൾ നിലവിളിയുമായി താഴെ കാത്തിരുന്നു.യുവാവ് ചാടിയാൽ രക്ഷപ്പെടുന്നതിനുള്ള വലയുമായി അഗ്നിരക്ഷാസേനയും താഴെ നിലയുറപ്പിച്ചിരുന്നു. വഴക്കിട്ടതിന് വീട്ടുകാർ മാപ്പു പറയണമെന്ന ആവശ്യം യുവാവ് ഉന്നയിച്ചു.
ഉച്ചഭാഷിണി ഉപയോഗിച്ച് യുവാവിന്റെ ആവശ്യം അംഗീകരിച്ചതായി അറിയിച്ചു. ഇതേ തുടർന്ന് ടവറിന്റെ ഏണി വഴി യുവാവ് താഴേക്ക് ഇറങ്ങുകയായിരുന്നു. താഴെ എത്തിയ ഉടൻ യുവാവിനെ പൊലീസ് അനുനയിപ്പിച്ച് ബന്ധുക്കളെ ഏൽപ്പിച്ചു.