ലിജോയുടെ ഗുസ്തിവീരനായി ലാലേട്ടന്റെ പകർന്നാട്ടം ഉടൻ…! 18 മുതൽ മലൈക്കോട്ടെ വാലിബൻ അണിഞ്ഞൊരുങ്ങിത്തുടങ്ങും

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ മലൈക്കോട്ടൈ വാലിബൻ ടൈറ്റിൽ റിലീസിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
സമൂഹമാദ്ധ്യമത്തിൽ ഏറെ ആകാംക്ഷ ഉണർത്തിയ ടൈറ്റിൽ പ്രഖ്യാപനത്തിന് ശേഷം ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഗുസ്തിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 18-ന് ആരംഭിക്കും. ടൈറ്റിലും പ്രധാനകഥാപാത്രങ്ങളുമല്ലാതെ ചിത്രത്തെക്കുറിച്ചുള്ള അധികവിവരങ്ങൾ ആരാധകർക്ക് അടക്കം ലഭ്യമായിരുന്നില്ല. അതിനിടയിലാണ് ചിത്രത്തിന്റെ ചിത്രീകരണത്തെക്കുറിച്ചുള്ള വാർത്ത പുറത്തു വന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിനായി മോഹൻലാൽ ഉടനെ തന്നെ ലിജോയുടെ ടീമിന്റെ ഭാഗമാകുമെന്നാണ് വിവരം.

ആമേനുശേഷം പി.എസ് റഫീക്കിന്റെ രചനയിൽ ഒരുങ്ങുന്ന ലിജോ ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബൻ. അറുപതു ദിവസത്തെ ചിത്രീകരണമാണ് പ്‌ളാൻ ചെയ്യുന്നത്. ബോളിവുഡ് താരം വിദ്യുത് ജംവാൾ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ചുരുളിക്കുശേഷം ലിജോയും മധു നീലകണ്ഠനും വീണ്ടും ഒരുമിക്കുകയാണ്. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ജല്ലിക്കെട്ടിനുശേഷം പ്രശാന്ത് പിള്ള വീണ്ടും ലിജോ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ജോൺ മേരി ക്രിയേറ്റീവിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്.പി.ആർ. ഒ പ്രതീഷ് ശേഖർ.

Hot Topics

Related Articles