ജീവിതകാലം മുഴുവൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു; അപകടത്തിന് ശേഷം ജീവിതത്തിലേയ്ക്കു മടങ്ങിയെത്തുന്ന റിഷഭ് പന്തിന്റെ ആദ്യ ട്വീറ്റ് പുറത്ത്

മുംബയ്: കാറപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ശസ്ത്രക്രിയ വിജയകരമായെന്ന് റിപ്പോർട്ട്. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അപകടത്തിന് ശേഷമുള്ള ഋഷഭിന്റെ ആദ്യ ട്വീറ്റാണ് ഇത്. പിന്തുണയ്ക്കും ആശംസകൾക്കും താരം നന്ദി അറിയിച്ചു. ‘നിങ്ങളുടെ പിന്തുണയ്ക്കും ആശംസകൾക്കും ഞാൻ കടപ്പെട്ടവനായിരിക്കുമെന്നും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായ സന്തോഷം അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. തിരിച്ചുവരവിലേയ്ക്കുള്ള യാത്ര ആരംഭിച്ചു മുന്നിലുള്ള ഏത് വെല്ലുവിളികളും നേരിടാൻ ഞാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബിസിസിഐ, സെക്രട്ടറി ജയ് ഷാ, സർക്കാർ അധികാരികൾ എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

പിന്നാലെ മറ്റൊരും ട്വീറ്റും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഋഷഭിനെ അപകടസ്ഥലത്തും നിന്ന് ആശുപത്രിയിൽ എത്തിച്ചവരെ കുറിച്ചാണ് അത്. ‘ എല്ലാവരോടും വ്യക്തിപരമായി നന്ദി പറയാൻ എനിക്കിപ്പോൾ കഴിയില്ല. എന്നാൽ ഈ രണ്ട് ഹീറോകളെ പറയാതെ പോകുന്നത് ശരിയല്ല. രജത് കുമാറും നിഷു കുമാറും. ഇവരാണ് അപകടസമയത്ത് എന്നെ സഹായിച്ചത്. ആശുപത്രിയിൽ എത്തിക്കാനും അവരാണ് കൂടെയുണ്ടായിരുന്നത്. നന്ദി, ഞാൻ ജീവിതകാലം മുഴുവൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറഞ്ഞത് എട്ട് – ഒമ്ബത് മാസം ഋഷഭിന് നഷ്ടമാകുമെന്നും ഏകദിന ലോകകപ്പിന് മുൻപ് താരത്തിന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കുക വളരെ പ്രയാസമായിരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കുന്നു. ഐപിഎൽ2023, സെപ്തംബറിലെ ഏഷ്യാ കപ്പ്, ഒക്ടോബറിലെ ഏകദിന ലോകകപ്പ് എന്നിവ ഋഷഭിന് നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.

ഡിസംബർ മുപ്പതിന് പുലർച്ചെ ഡൽഹി – ഡെറാഡൂൺ ഹൈവേയിൽ ഹരിദ്വാറിലുണ്ടായ വാഹനാപകടത്തിലാണ് ഋഷഭ് പന്തിന് പരിക്കേറ്റത്. കാർ ഡിവൈഡറിലിടിച്ച് മറുഭാഗത്തെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കാർ പൂർണമായും കത്തിയമർന്നു. വൻ അപകടത്തിൽനിന്ന് അത്ഭുതകരമായിട്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്.

Hot Topics

Related Articles