ഇതാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന്‍; ആരോ വലിച്ചെറിഞ്ഞ കടലാസുകള്‍ പെറുക്കിയെടുത്ത് മോഹന്‍ലാല്‍; വൈറലായി വീഡിയോ

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് മോഹന്‍ലാല്‍. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ വിദേശത്തുനിന്നുള്ള മോഹന്‍ലാലിന്റെ ഒരു വിഡിയേ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. റോഡില്‍ കിടന്ന കടലാസുകഷ്ണങ്ങള്‍ പെറുക്കി മാറ്റുന്ന മോഹന്‍ലാലിനെയാണ് വിഡീയോയില്‍ കാണുന്നത്.

Advertisements

കാര്‍ പാര്‍ക്ക് ചെയ്ത ശേഷം വണ്ടിയില്‍ നിന്ന് ഇറങ്ങിയ മോഹന്‍ലാല്‍ ഫുട്പാത്തില്‍ ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസ് കഷ്ണങ്ങള്‍ കാണുകയായിരുന്നു. ഒരു മടിയും കൂടാതെ ഉടന്‍ തന്നെ മോഹന്‍ലാല്‍ ഇത് പെറുക്കി മാറ്റുകയായിരുന്നു. മോഹന്‍ലാല്‍ ഫാന്‍സ് പേജിലായിരുന്നു വീഡിയോ പ്രത്യക്ഷപ്പെട്ടത്. അതോടെ ആരാധകര്‍ക്കിടയില്‍ വീഡിയോ ചര്‍ച്ചയായി മാറുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. ഇത് ശരിക്കും ഒരു പാഠമാണെന്നും അദ്ദേഹം എപ്പോഴും ഡൗണ്‍ ടു എര്‍ത്ത് ആണ് എന്നുമൊക്കെയാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്. എലോണ്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ജനുവരി 26നാണ് തിയേറ്ററകളില്‍ എത്തുന്നത്. കൂടാതെ മോഹന്‍ലാലിന്റെ ആദ്യത്തെ സംവിധാന സംരംഭമായ ബറോസും റിലീസിന് തയ്യാറെടുക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടെ വാലിബന്‍, പൃഥ്വിരാജിന്റെ എമ്പുരാന്‍ എന്നിവയും അണിയറയില്‍ ഒരുങ്ങുകയാണ്.

Hot Topics

Related Articles