മൂലേക്കടവ്  പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഇന്ന് ഫെബ്രുവരി 29 വ്യാഴാഴ്ച നിർവഹിക്കും

കോട്ടയം: മൂവാറ്റുപുഴയാറിന് കുറുകെ നിർമിക്കുന്ന മൂലേക്കടവ്  പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് ഫെബ്രുവരി 29 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൊതുമരാമത്ത്-ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ഏനാദി- മൂലേക്കടവിന് സമീപം നടക്കുന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും.  ചെമ്പ്-മറവൻതുരുത്ത് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് മൂലേക്കടവ് പാലം. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിച്ചു വരികയാണ്. പാലത്തിന്റെ നിർമാണത്തിനായി സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ 20.10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴയാറിന് കുറുകെ 210 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും ഏഴ് സ്പാനുകളോടും കൂടിയാണ് പാലത്തിന്റെ നിർമാണം. കെ.ടി മാത്യു ആൻഡ് കമ്പനി ലിമിറ്റഡ് എന്ന കൺസ്ട്രക്ഷൻ സ്ഥാപനമാണ് പാലത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. നിലവിൽ കടത്ത് വള്ളത്തെ ആശ്രയിച്ചാണ് ഇവിടെ ഗതാഗതം.

                                                                                                                                                                                                                       പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ചെമ്പ്, എനാദി എന്നീ പ്രദേശങ്ങളെ മറവൻതുരുത്ത്, പാലാംകടവ്, ടോൾ, ചുങ്കം, തലയോലപറമ്പ് എന്നീ പ്രദേശങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കുന്നതിതോടൊപ്പം ബ്രഹ്‌മമംഗലം, ഏനാദി നിവാസികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാ ദുരിതത്തിന് അറുതിയാകും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുകന്യ സുകുമാരൻ, പി. പ്രീതി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. കെ. ശീമോൻ, രേഷ്മ പ്രവീൺ, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റുമാരായ കെ.കെ. രമേശൻ ( ചെമ്പ്), വി.ടി. പ്രതാരൻ ( മറവൻതുരുത്ത്), ചെമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആശാ ബാബു, മറവൻതുരുത്ത് ഗ്രാമപഞ്ചായത്തംഗം സുരേഷ് കുമാർ, എക്‌സിക്യൂട്ടീവ് എൻജിനീയർ എം. ബിന്ദു, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. സെൽവരാജ്, സാബു പി. മണലോടി, സണ്ണി ഞാറോത്ത്, ഗിരീഷ് തെക്കേച്ചിറ, ബെപ്പിച്ചൻ തുരുത്തിയിൽ, എസ്. ഡി. സുരേഷ് ബാബു, തോമസ് കുറ്റിക്കാടൻ, സുബൈർ പുളുത്തുരുത്തിയിൽ, മൂലേക്കടവ് പാലം നിർമ്മാണ കമ്മറ്റി കൺവീനർ കെ. പി. പ്രിയേഷ് തുടങ്ങിയവർ പങ്കെടുക്കും .

Hot Topics

Related Articles