മോര്‍ ബസേലിയോസ് പൗലോസ് ദ്വീതീയന്‍
കാതോലിക്കാ ബാവായുടെ ഓര്‍മ്മദിനം

മണര്‍കാട്: പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ കാലം ചെയ്ത മോര്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മദിനം സെപ്റ്റംബര്‍ 1ന് മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ആചരിക്കും. എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭദിനമായ ഒന്നിന് കത്തീഡ്രലില്‍ നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയോടാനുബന്ധിച്ചു തോമസ് മോര്‍ തിമോത്തിയോസ് മെത്രാപോലിത്ത അനുസ്മരണ പ്രസംഗം നടത്തും.

Advertisements

ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് വിതരണം ചെയ്യുന്ന നേര്‍ച്ചയ്ക്കായി നെയ്യപ്പം തയ്യാറാക്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ വിശുദ്ധ മര്‍ത്തമറിയം വനിതാ സമാജത്തിന്റ ആഭിമുഖ്യത്തില്‍ ആരംഭിച്ചു. പ്രോഗ്രാം കോ -ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പാ, ട്രസ്റ്റിമാരായ മാത്യു എം.പി., ബിജു പി. കോര, ആശിഷ് കുര്യന്‍ ജേക്കബ്, സെക്രട്ടറി തോമസ് മാണി, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ വനിതാ സമാജം പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Hot Topics

Related Articles