മോൻസ് ജോസഫിനെതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസിൽ വീണ്ടും രാജി; രാജി വച്ചത് കൊല്ലം ജില്ലാ പ്രസിഡന്റ്; ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ എൻഡിഎയിലേയ്ക്ക് പോകുമെന്നും ആരോപണം

കോട്ടയം: മോൻസ് ജോസഫിനെതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസിന്റെ ഒരു നേതാവ് കൂടി രാജി വച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാരസമിതി അംഗവും പാർട്ടിയുടെ കൊല്ലം ജില്ലാ പ്രസിഡൻറ്റുമായ മോക്കൽ ബാലകൃഷ്ണപിള്ളയാണ് രാജിവെച്ചത്. കോട്ടയം പ്രസക്ലബിൽ നടന്ന പത്രസമ്മേളനത്തിലാണ് ഇദ്ദേഹം ഇപ്പോൾ രാജി പ്രഖ്യാപനം നടത്തിയത്. എന്റെ എക്കാലത്തെയും രാഷ്ട്രീയ നേതാവ് കെഎം മാണി സാറാണ്. മാണി സാറെന്ന നേതാവിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിലേക്ക് വരുകയും എന്റെ രാഷ്ട്രീയത്തിലെ വഴി കാട്ടിയായി എക്കാലവും കാണുകയും സ്‌നേഹിക്കുകയും ചെയ്ത ആളാണ് ഞാൻ അമ്മ പതിറ്റാണ്ടിലോറക്കാല മാണി സാറിനൊപ്പം നിന്ന് കൊല്ലം ആർറ്റി.ഐ മെമ്പർ, കർഷക രത്താഴിലാളിക്ഷേമവിധി ബോർഡ് അംഗം, ആലുവ എഫ്.ഐ.റ്റി ചെയർമാൻ, കേളേ സംസ്ഥാന ഭവനനിർമ്മാണ ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച ഞാൻ ഒരു പ്രത്യേകമായ വഴിത്തിരിവിൽ ചില തീരുമാനങ്ങൾ എടുക്കേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

മാണി സാറിന്റെ മരണശേഷം തങ്ങളാണ് കേരള കോൺഗ്രസ് (എം) എന്നും രണ്ടില നമ്മുടെ ചിഹ്നമാണെന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് കൂടെ കൂട്ടിയ പി.ജെ ജോസഫും കൂട്ടരും തികച്ചും വഞ്ചനാപരമായ നിലപാടാണ് സ്വീകരപിച്ചു വരുന്നത്. വ്യക്തമായ ഭരണഘടനയോ, നയപരിപാടികളോ ഇല്ലാതെ ഏതാനും ചില വ്യക്തികളുടെ രാഷ്ട്രീയതാൽപര്യം മാത്രം സംരക്ഷിക്കാൻ പ്രവർത്തി ക്കുന്ന പി.ജെ ജോസഫ് നെതൃതം നൽകുന്ന കേരള കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജി വെയ്ക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽത്തുടങ്ങിയ പാളയത്തിൽപട ജോസഫ് ഗ്രൂപ്പിൽ തുടരുകരയാണ്. ഫ്രാൻസിസ് ജോർജിനെ പാർട്ടിയിൽ സ്വീകരിക്കുന്നതിൽ ആരംഭിച്ച മോൻസ് ജോസഫിന്റെ എതിർപ്പ് സ്ഥാനാർത്ഥി നിർണ്ണയത്തിലും മോൻസ് പ്രകടിപ്പിച്ചു. തന്റെ എതിർപ്പിനു ശേഷവും ഫ്രാൻസിസിനെ സ്ഥാനാർഥിയാക്കിയതിൽ മോൻസിന് പി.ജെ ജോസഫിനോട് കനത്ത അമർഷമുണ്ട്.. സ്ഥാനാർഥി നിർണയത്തിനു ശേഷവും മോൻസ് പലവട്ടം പാർട്ടി നേതാക്കള്ക്കു മുന്നിലും പ്രവർത്തകരുടെ മൂന്നിലും വെച്ച് ഫ്രാൻസിസിനോട് പാസ്യമായി കയർക്കുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ട്

ഉറച്ച നിധപാട് ഇല്ലാത്ത ആളാണ് ഫ്രാൻസിസ് ജോർജി. കേരള കോൺഗ്രസ് എന്ന പ്രസ്ഥാ നത്തെയും, ഇപ്പോൾ അദ്ദേഹം പ്രതിനിധീകരിക്കുന്ന യു.ഡി.എഫിനെ തന്നെയും രാഷ്ട്രീയ മായി വഞ്ചിച്ച ആളാണ്. തനിക്കൊപ്പം നിൽക്കുന്ന മുന്നണിയെയും, പ്രവർത്തകനെയും എല്ലാം ചതിക്കുഴിയിലാക്കുക എന്നത് ശീലമാക്കിയ ആളാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഞങ്ങൾക്കെല്ലാം അതരം അനുഭവങ്ങൾ ഉണ്ട്. എപ്പോഴും കൂടുവിട്ട് കൂട് മാറുന്ന ഒരാൾ മാണി സാറിന് ഒരു റിക്കാർഡുണ്ട്, ഏറ്റവും കൂടുതൽ തവണ നിയമസയിൽ എത്തിയ ആൾ.യു.ഡി.എഫ് സ്ഥാർത്ഥിക്ക് വേണമെങ്കിൽ റിക്കാർഡ് നൽകാം. കേരളത്തിൽ മറ്റാർക്കും ഇല്ലാ അവണ്ണം കേരളത്തിൽ ഏറ്റവും കൂടുതൽ തവണ പാർട്ടി മാറിയ മുന്നണി മാറിയ, ചിഹ്നം മാറിയ ഒരാൾ ഒരു രാഷ്ട്രീയ ധാർമ്മികതയും ഇല്ലാത്തത്, അധികാരത്തിന് വേണ്ടി തന്നെ സഹായിച്ചവരെയും ഒപ്പം നിന്നവരെയും ഏത് ഘട്ടത്തിലും തള്ളിപ്പറയുന്ന അതിന് മടിയുമി ല്ലാത്ത ഒരാൾ. കേരള കോൺഗ്രസ്സിനെയും, ഇപ്പോൾ കൂടെ നിൽക്കുന്ന നേതാക്കളെയും പ്രവർത്തകരെയും പല തവണ ചതിച്ച ഒരാൾ വീണ്ടും മത്സരിക്കുമ്പോൾ കോട്ടയം അത്തര മൊരാളെ സ്വീകരിക്കരുത്. അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർ പോലും നാളെ ചതിക്കപ്പെടാം എന്നൊരു മുന്നറിയിപ്പ് നൽകണമെന്ന ഒരു തോന്നൽ ഇത്രയും കാലത്തെ രാഷ്ട്രീയ പ്രവർത്തന അനുഭവത്തിൽ നിന്നും എനിക്ക് പറയാനുള്ളത്.

മോൻസ് ജോസഫിന്റെ ഏകാധിപത്യം സഹിക്കവയ്യാതെയാണ് കോട്ടയം ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ രാജിവെച്ചത്. വിജയിച്ചാലും പരാ ജയപ്പെട്ടാലും ഫ്രാൻസിസ് ജോർജ് മോൻസ് ജോസഫിനൊപ്പം ജോസഫ് ഗ്രൂപ്പിൽ തുടരി മല്ലെന്ന കാര്യം വ്യക്തമാണ്.

Hot Topics

Related Articles