മലയാളത്തിന്റെ എവര്‍ഗ്രീൻ ഹിറ്റ് കൂട്ടുകെട്ടായ ദിലീപും റാഫിയും വീണ്ടുമൊന്നിക്കുന്നു ; വോയ്സ് ഓഫ് സത്യനാഥനിലെ ആദ്യ ലിറിക്‌ വിഡിയോ സോങ് പുറത്തിറങ്ങി

മൂവി ഡെസ്ക്ക് : മലയാളത്തിന്റെ എവര്‍ഗ്രീൻ ഹിറ്റ് കൂട്ടുകെട്ടായ ദിലീപ്- റാഫി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വോയ്സ് ഓഫ് സത്യനാഥനിലെ ആദ്യ ലിറിക്‌ വിഡിയോ സോങ് പുറത്തിറങ്ങി.വിനായക് ശശികുമാര്‍ രചന നിര്‍വഹിച്ച്‌, അങ്കിത് മേനോൻ സംഗീതം നല്‍കി സൂരജ് സന്തോഷും അങ്കിത് മേനോനും കൂടി ആലപിച്ച ഓ പര്‍ദേസി എന്ന ഗാനം ആണ് പുറത്തിറങ്ങിരിക്കുന്നത്.

Advertisements

രസകരമായ ഒരു കുടുംബ ചിത്രം ആയിട്ടാണ് റാഫി ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങളും ഈ ചിത്രത്തില്‍ കൂടി പറയുകയാണ് സംവിധായകൻ. ടീസറും ട്രെയിലറും എല്ലാം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 3 വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തുന്ന ഒരു ദിലീപ് ചിത്രം കൂടിയാണ് വോയ്‌സ് ഓഫ് സത്യനാഥൻ. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെൻ & പേപ്പര്‍ ക്രിയേഷൻസിന്റെയും ബാനറില്‍ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകൻ റാഫി തന്നെയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍, ടു കണ്‍ട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ജോജു ജോര്‍ജ്ജും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. ദിലീപും ജോജു ജോര്‍ജ്ജും പ്രധാന വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രം കൂടിയാണ്. അതോടൊപ്പം അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദ്ദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആൻ്റണി, രമേശ് പിഷാരടി, ജനാര്‍ദ്ദനൻ, ബോബൻ സാമുവല്‍, ബെന്നി പി നായരമ്ബലം, ഫൈസല്‍, ഉണ്ണിരാജ, വീണ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹൻ എന്നിവരും വേഷമിടുന്നു. കൂടാതെ അനുശ്രീ അതിഥിതാരമായും എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം- ജസ്റ്റിൻ വര്‍ഗീസ്‌, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്.

Hot Topics

Related Articles