ലിപ് ലോക്ക് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ട് നേരിട്ടു ; ഞാന്‍ ഇതുവരെയും സ്ത്രീകളെ ചുംബിച്ചിട്ടില്ലായിരുന്നു ; ഹോളിവുഡ് സിനിമയിലെ അനുഭവങ്ങൾ പങ്ക് വച്ച് നടി ജാനകി സുധീർ

മൂവി ഡെസ്ക്ക് : സ്വവര്‍ഗാനുരാഗികളായ രണ്ട് സ്ത്രീകളുടെ കഥ പറയുന്ന ഹോളിവുഡ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ജാനകി സുധീര്‍. സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്ക് വയ്ക്കുകയാണ് ജാനകി . ലെസ്ബിയന്‍ കഥ പറഞ്ഞെത്തിയ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ജാനകി സുധീര്‍ ആയിരുന്നു. സിനിമയില്‍ വ്യത്യസ്തമായി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും, സൈലന്റ് മൂവി ആയതിനാല്‍ അഭിനയത്തിന് പ്രാധാന്യമുണ്ടെന്ന് അറിഞ്ഞാണ് ഈ സിനിമ തിരഞ്ഞെടുത്തതെന്നും ജാനകി പറയുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

Advertisements

‘സിനിമയില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. സൈലന്റ് മൂവി ആയതുകൊണ്ട് തന്നെ അഭിനയത്തില്‍ നല്ല പ്രാധാന്യം ഉണ്ടായിരുന്നു. അങ്ങനെ സിനിമയിലെ ആ മെയിന്‍ റോള്‍ ഞാന്‍ ചോദിച്ചു വാങ്ങുകയായിരുന്നു. ലെസ്ബിയന്‍ സ്റ്റോറി ആയതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ നേരിടേണ്ടിവന്നു. പിന്നെ ചിത്രത്തില്‍ അത്ര ഇന്റിമസി സീന്‍ വരുന്നില്ല. ഒരു ലിപ് ലോക്ക് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അത് കുറച്ച്‌ ബുദ്ധിമുട്ടായിരുന്നു ചെയ്യാന്‍. കാരണം ഞാന്‍ ഇതുവരെയും സ്ത്രീകളെ ചുംബിച്ചിട്ടില്ല. അതൊരു പ്രശ്നമായിരുന്നു. പക്ഷേ നമ്മുടെ ടീം നല്ല സപ്പോര്ട്ട് ആയിരുന്നു. അവസാനഭാഗം ആയപ്പോഴാണ് ആ സീന്‍ ഷൂട്ട് ചെയ്തത്. അപ്പോഴേക്കും എല്ലാവരുമായി നല്ല സൗഹൃദമായി. പിന്നെ അത് ചെയ്യുകയായിരുന്നുവെന്നും ജാനകി പറഞ്ഞു.

Hot Topics

Related Articles