12 വർഷത്തിന് ശേഷം മോഹൻ ലാലും ഷാജി കൈലാസും ഒന്നിക്കുന്നു; തിരുവോണ ദിവസം രണ്ട് പ്രധാനപ്പെട്ട വിവരങ്ങൾ പങ്കു വച്ച് മോഹൻലാൽ

കൊച്ചി: തിരുവോണ ദിനത്തിൽ പുതിയ ചിത്രങ്ങളുടെ ലേറ്റസ്റ്റ് അപ്‌ഡേറ്റ് ആരാധകരുമായി പങ്കുവച്ച് സൂപ്പർതാരം മോഹൻവാൽ. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം എലോണിന്റെ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഓണാശംസകൾ അറിയിച്ചാണ് മോഹൻലാൽ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

Advertisements

ഇരുൾ വീണ ഇടനാഴിയിൽ മോഹൻലാലിന്റെ കഥാപാത്രം നിൽക്കുന്നതാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. നിരവധി പേരാണ് പോസ്റ്റർ ഷെയർ ചെയ്യുകയും കമന്റുും രേഖപ്പെടുത്തിയിട്ടുണ്ട്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രമാണ് എലോൺ. 2009ൽ പുറത്തെത്തിയ ക്രൈം ത്രില്ലർ ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹൻലാൽ നായകനാവുന്ന ഷാജി കൈലാസ് ചിത്രം കൂടിയാണിത്. രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുലിമുരുകന് ശേഷം മോഹൻലാലിനെ നായകാനാക്കി വൈശാഖ് സംവിധാനെ ചെയ്യുന്ന മോൺസ്റ്ററിന്റെ പോസ്റ്ററും ഇന്ന് പുറത്തുവിട്ടു,? ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോൺസ്റ്ററിന്റെ തിരക്കഥാകൃത്തും. ഓണാശംസകൾ നേർന്നാണ് ‘മോൺസ്റ്ററി’ന്റെ പുതിയൊരു പോസ്റ്ററും മോഹൻലാൽ പുറത്തുവിട്ടത്.

പൂജ ഹോളിഡേയ്ക്ക് ചിത്രം എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 30ന് ചിത്രം റിലീസ് ചെയ്‌തേക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിരുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, സംഘട്ടനം സ്റ്റണ്ട് സിൽവ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, സ്റ്റിൽസ് ബെന്നറ്റ് എം വർഗീസ്, പ്രൊമോ സ്റ്റിൽസ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ തുടങ്ങിയവരാണ് അണിയറയിൽ.

Hot Topics

Related Articles