“ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങളുടെ പക്കലുണ്ട് : 20 കോടി നൽകിയില്ലെങ്കിൽ വധിക്കും” ; മുകേഷ് അംബാനിക്ക് വധ ഭീഷണി

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വധഭീഷണി സന്ദേശം. 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ മുകേഷ് അംബാനിയെ വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ഷദാബ് ഖാന്‍ എന്ന പേരില്‍ ഇ-മെയില്‍ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്. ഒക്ടോബര്‍ 27-നാണ് സന്ദേശമെത്തിയത്.

Advertisements

‘നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങളുടെ പക്കലുണ്ട്’’, സന്ദേശത്തിൽ പറയുന്നു. സംഭവത്തില്‍ മുകേഷ് അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയില്‍ മുംബൈയിലെ ഗാംദേവി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐപിസി സെക്‌ഷൻ 387, 506 (2) പ്രകാരമാണ് കേസെടുത്തത്.

Hot Topics

Related Articles