കോട്ടയം മാഞ്ഞൂരിൽ കാറിടിച്ച് മുള്ളന്‍പന്നി ചത്തു : മുള്ളൻപന്നി നടുറോഡിൽ എത്തിയത് എങ്ങിനെ എന്ന ആശങ്കയിൽ ജനം 

ഏറ്റുമാനൂർ : റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മുള്ളന്‍പന്നി ചത്തു. ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ മാഞ്ഞൂര്‍ ജങ്ഷന് സമീപം ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം.  കോട്ടയത്തു നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുള്ളന്‍ പന്നിയുടെ മൃതദേഹം കൊണ്ടുപോയി. സംഭവം അറിഞ്ഞ് കടുത്തുരുത്തി പോലീസും സ്ഥലത്തെത്തിയിരുന്നു.  പ്രദേശത്ത് മുള്ളന്‍ പന്നിയെ കണ്ടതോടെ ജനങ്ങളും ആകെ ഭീതിയിലാണ്. നിരവധി പേരാണ് വിവരമറിഞ്ഞ് പ്രദേശത്ത് തടിച്ചു കൂടിയത്. വന പ്രദേശങ്ങളില്‍ മാത്രം കാണുന്ന മുള്ളന്‍ പന്നി വാഹനങ്ങളില്‍ കയറി വന്നതോ കനാലിലൂടെ വന്നതോ ആകാമെന്നാണ് വനം വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Hot Topics

Related Articles