വായ്പ വാങ്ങിയ പണം തിരികെ ചോദിച്ചു ; യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയ്ക്ക് ആറു വർഷം കഠി തടവും അരലക്ഷം രൂപ പിഴയും 

ആലപ്പുഴ: വായ്പ വാങ്ങിയ പണം തിരികെ ചോദിച്ചതിന് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറുവർഷം കഠിന തടവും 50,000 രൂപ പിഴയും.  ഹരിപ്പാട് പഞ്ചായത്ത് പ്ലാപ്പുഴ മുറിയിൽചുള പറമ്പിൽ താമസിക്കുന്ന അജിത് കുമാറിനെ ( ‘തീപാതി ) യാണ് ആലപ്പുഴ ജില്ല സെഷൻസ് കോടതി മൂന്ന് ജഡ്ജി എം. ഷുഹൈബ് ശിക്ഷിച്ചത്.  2014 ഏപ്രിൽ 12ന് രാവിലെ 11.30നാണ് സംഭവം. ഹരിപ്പാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുസമീപം നാല് വീൽ വണ്ടിയിൽ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന കരുവാറ്റ വടക്കേമുറി കരുവാറ്റ വില്ലേജ ഓംപാട്ട് വീട്ടിൽ ഷെരീഫിനെയാണ് (55) പ്രതി സ്റ്റീൽ കത്തികൊണ്ട് കുത്തി കൊലപെടുത്താൻ ശ്രമിച്ചത്. എല്ലിൽ തറച്ച കത്തുമായിട്ടാണ് വണ്ടാനം മെഡിക്കൽകോളജിൽ ചികിത്സതേടിയത്. ഹരിപ്പാട് എസ്.ഐ. കെ.ടി. സന്ദീപ് അന്വേഷണം നടത്തിയാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി. ഷാരി ഹാജരായി.

Advertisements

Hot Topics

Related Articles