കോട്ടയം ഫിലിം ഫെസ്റ്റിവൽ : നൻപകൽ നേരത്ത് മയക്കം നാളെ ഫെബ്രുവരി 27 തിങ്കളാഴ്ച പ്രദർശിപ്പിക്കും 

കോട്ടയം: 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച പ്രേക്ഷക പുരസ്കാരം നേടിയ നൻപകൽ നേരത്ത് മയക്കം ഇന്ന് (ഫെബ്രുവരി 27)  വൈകിട്ട് മൂന്നിന് അനശ്വര തിയറ്ററിൽ പ്രദർശിപ്പിക്കും. അസാധ്യവും നടക്കാൻ സാധ്യതയില്ലാത്തതുമായ ഒരു മാനസികാവസ്ഥയാണ് വ്യത്യസ്തമായ തിരക്കഥയിലൂടെ നൽപകൽ നേരത്തെ മയക്കം മുന്നോട്ട് വയ്ക്കുന്നത്.

Advertisements

ഒരു ഉച്ചമയക്കത്തിൽ കണ്ട സ്വപ്നം യാഥാർത്ഥ്യമായതുപോലെ മൂവാറ്റുപുഴക്കാരൻ ജെയിംസ് തമിഴ് നാട്ടുകാരനായ സുന്ദരമായി മാറുന്നു. രൂപത്തിലും ഭാവത്തിലും സംസാരത്തിലും ചലനത്തിലും ഈ വേഷ പകർച്ച പ്രകടമാകുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂവാറ്റുപുഴയിൽ നിന്ന് വേളാങ്കണിയിലേക്ക് പോയ ബസ് വിജനമായ സ്ഥലത്ത് നിർത്തുമ്പോൾ കാണാതാകപ്പെടുന്ന  ജെയിംസും പിന്നീട് ജെയിംസിന്റെ  സുന്ദരത്തിലേക്കുള്ള പരകായപ്രവേശനവുമാണ് കഥയുടെ ഇതിവൃത്തം.ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. പ്രശസ്ത കഥാകൃത്ത് എസ്. ഹരീഷ് തിരക്കഥയെഴുതിയ ചിത്രത്തിൽ മമ്മൂട്ടി, രമ്യ സുവി,രമ്യ പാണ്ഡ്യൻ തുടങ്ങിയവർ പ്രധാന താരങ്ങളായെത്തുന്നു.

ഫെബ്രുവരി 27

അനശ്വര തിയറ്റർ

രാവിലെ 9.15 ന്

ചിത്രം: വർക്കിംഗ് ക്ലാസ് ഹീറോസ്

സംവിധാനം: മിലോസ് പുസിക്

(കൺട്രി ഫോക്കസ്: സെർബിയ)

രാവിലെ 11.30ന്

ചിത്രം: ലൈലാസ് ബ്രദേഴ്‌സ്

സംവിധാനം:സയ്യിദ് റുസ്തായി

( ലോകസിനിമ)

വൈകിട്ട് മൂന്നിന്

ചിത്രം:നൻപകൽ നേരത്ത് മയക്കം

സംവിധാനം: ലിജോ ജോസ് പെല്ലിശേരി

(രാജ്യാന്തര മത്സരവിഭാഗം/മലയാളം)

വൈകിട്ട് 5.30 ന്

ഓപ്പൺ ഫോറം 

വിഷയം: സോഷ്യൽ മീഡിയ നിരൂപണം സിനിമയ്ക്ക് ഭീഷണിയോ?

വൈകിട്ട് ഏഴിന്

ചിത്രം:ആഫ്റ്റർസൺ

സംവിധാനം: ഷാർലെറ്റ് വെൽസ്

(ലോകസിനിമ)

ആശ തിയറ്റർ

രാവിലെ 9.30 ന്

ചിത്രം:വേട്ട പട്ടികളും ഓട്ടക്കാരും

സംവിധാനം: രാരീഷ് ജി

(മലയാളസിനിമ ഇന്ന്)

ഉച്ചയ്ക്ക് 12 ന്

ചിത്രം: ജഗ്ഗി

സംവിധാനം: അൻമോൾ സിദ്ധു

(ഇന്ത്യൻ സിനിമ ഇന്ന്)

വൈകിട്ട് മൂന്നിന്

ചിത്രം: ഗ്രേറ്റ് ഡിപ്രഷൻ

സംവിധാനം: അരവിന്ദ് എച്ച്

(മലയാളസിനിമ ഇന്ന്)

വൈകിട്ട് 7.15 ന്

ചിത്രം: റൂൾ 34

സംവിധാനം: ജൂലിയ മുറാദ്

(ലോകസിനിമ)

സി.എം.എസ്. കോളേജ്

ചിത്രം: കൊന്നപ്പൂക്കളും മാമ്പഴവും

സംവിധാനം: എസ്. അഭിലാഷ്

തമ്പ് ( പഴയ പോലീസ് മൈതാനം): രാവിലെ 10 ന് അനർഘനിമിഷം പുനലൂർ രാജന്റെ ചലച്ചിത്ര ചിത്ര പ്രദർശനം

വൈകിട്ട് ഏഴിന്

അലോഷി ആഡംസ് നയിക്കുന്ന സംഗീത സന്ധ്യ

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.