നാലുന്നാക്കൽ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളി പ്രധാന ശുശ്രൂഷകൻ മോനിച്ചൻ കടുവാക്കുഴി 

നാലുന്നാക്കൽ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളി പ്രധാന ശുശ്രൂഷകൻ, നാലുന്നാക്കൽ സർവ്വീസ് സഹകരണ ബാങ്ക് പിഗ്മി കളക്ഷൻ ഏജന്റ്,  എന്നീ നിലകളിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന  മോനിച്ചൻ(52)  നിര്യാതനായി. മൃതദ്ദേഹം നാളെ മെയ് 11 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെത്തിപ്പുഴ ഹോസ്പിറ്റൽ മോർച്ചറിയിൽ നിന്നും വിലാപയാത്രയായി നാലുന്നാക്കൽ ബാങ്ക് വഴി നാലുന്നാക്കൽ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളിയിൽ എത്തിക്കും. പള്ളിയിലെ ശുശ്രൂഷക്ക് ശേഷം 4 മണിയോടെ ഭവനത്തിൽ കൊണ്ടുവരും. ഞായറാഴ്ച 2 മണിക്ക് വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷം 3 മണിക്ക് പുത്തൻചന്ത സെന്റ് ജോർജ്   ഓർത്തഡോക്സ് പള്ളിയിൽ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്താ സേവേറിയോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ ശുശ്രൂഷകൾക്ക് ശേഷം സംസ്ക്കരിക്കുന്നതാണ്. ഭാര്യ ബിനു മാത്യു (അങ്കണവാടി  ടീച്ചർ), മക്കൾ ഉല്ലാസ് ( പാറക്കടവിൽ ഇന്റർ ലോക്ക് സൂപ്പർ വൈസർ ), മണി ( തട്ടുമ്പറം ദയറ, വാകത്താനം ). 

Hot Topics

Related Articles