മലപ്പുറത്ത് രണ്ടിടത്ത് കാട്ടുപന്നി ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം 5 പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് രണ്ടിടത്തായി കാട്ടുപന്നി ആക്രമണം. കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. വളാഞ്ചേരി കഞ്ഞിപ്പുര ടൗണിലും എടയൂരിലുമാണ് കാട്ടുപന്നി എത്തിയത്. കഞ്ഞിപ്പുരയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാല് വയസുകാരി ആയിഷ റെന്നയെയും സഹോദരൻ ശാമിലിനെയും (16) ആണ് പന്നി ആക്രമിച്ചത്. 

പ്രദേശത്തെ കവലയിൽ നിർത്തിയിട്ട ആറോളം വാഹനങ്ങളും പന്നി തകർത്തു. എടയൂരിൽ വഴിയാത്രക്കാർക്ക് നേരെയായിരുന്നു പന്നിയുടെ ആക്രമണം. പ്രദേശവാസികളായ ഹരിദാസ്, ബീന, നിർമല എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രികാലങ്ങളിൽ ഈ മേഖലയിലെ പന്നി ശല്യം കൂടുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ആലപ്പുഴയിലെ വള്ളികുന്നത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് മുന്നിൽ വെച്ചു രാവിലെ 8 മണിക്കായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. കളത്തിൽ പുത്തൻവീട് കരുണാകരൻ, കളത്തിൽ വടക്കേത് അശോകൻ, കളത്തിൽ ഉദയൻ എന്നിവർക്കാണ് പരിക്കേറ്റത്. വയറിനും തുടയ്ക്കുമാണ് പരിക്കേറ്റത്.

Hot Topics

Related Articles