മുടികൊഴിച്ചില്‍ കുറയ്ക്കാൻ പരീക്ഷിക്കാം നാല് ചേരുവകള്‍ ചേര്‍ത്തുള്ള നാച്ചുറല്‍ ഹെയര്‍ പാക്ക്

മുടികൊഴിച്ചില്‍ ഇന്നത്തെ കാലത്ത് ആളുകളുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ്. മുടികൊഴിച്ചില്‍ രൂപഭാവം മാറ്റുക മാത്രമല്ല ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്യും. മുടി കൊഴിച്ചിലിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാം. സ്ട്രെസ്, ഹോര്‍മോണ്‍ വ്യതിയാനം, തെറ്റായ ഭക്ഷണക്രമം, പോഷകാഹാരക്കുറവ് ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് മുടികൊഴിച്ചിലുണ്ടാകാം. മുടികൊഴിച്ചില്‍ അകറ്റുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഒരു ഹെയര്‍‌ പാക്കാണിത് ഇനി പരിചയപ്പെടാൻ പോകുന്നത്.

വേണ്ട ചേരുവകള്‍…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉലുവ കുതിര്‍ത്തത് 1 ടീസ്പൂണ്‍
അരി കുതിര്‍ത്തത് 1 ടീസ്പൂണ്‍
കറിവേപ്പില 1 പിടി
സവാളയുടെ തൊലി 1 എണ്ണം

പാക്ക് തയ്യാറാക്കുന്ന വിധം…

ആദ്യം ഉലുവയും അരിയും രാത്രി മുഴുവൻ വെള്ളത്തില്‍ കുതിര്‍ക്കാൻ വയ്ക്കുക. അടുത്ത ദിവസം രാവിലെ കുതിര്‍ത്ത ഉലുവയുടെയും അരിയുടെയും വെള്ളം സവാള തൊലിയും കറിവേപ്പിലയും ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തണുക്കുന്നതിനായി മാറ്റിവയ്ക്കുക. ശേഷം ഒരു ബോട്ടിലില്‍ നിറഞ്ഞ സ്പ്രേ ചെയ്യുക.15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച്‌ കഴുകി കളയുക. ഉലുവയില്‍ ട്രൈഗോലെനിൻ, ഫ്ലേവനോയ്ഡുകള്‍ തുടങ്ങിയ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, അനാലിസിക്, ആന്റി-കാര്‍സിനോജെനിക് ഗുണങ്ങളുണ്ട്. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നിത് സഹായിക്കുന്നു. കറിവേപ്പിലയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുന്നതിനും മൃത രോമകൂപങ്ങളെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. കൂടാതെ, കറിവേപ്പിലയില്‍ ഉയര്‍ന്ന ബീറ്റാ കരോട്ടിനും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചില്‍ തടയുന്നതിന് സഹായിക്കുന്നു. ഉള്ളിയില്‍ നിന്നുള്ള സള്‍ഫര്‍ കൊളാജൻ ആരോഗ്യകരമായ ചര്‍മ്മകോശങ്ങളുടെ ഉത്പാദനത്തിനും മുടി വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

Hot Topics

Related Articles