നവകേരള സദസ്സിൽ ലഭിച്ചത് പരാതിക്കൂമ്പാരം: എത്രയെണ്ണം തീർപ്പാക്കിയെന്ന് മിണ്ടാതെ സർക്കാർ

തിരുവനന്തപുരം: കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പര്യടനം നടത്തിയ നവകേരള സദസ്സ് പരിപാടിയിൽ ആകെ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികൾ. പതിനാല് ജില്ലകളിൽ നിന്നായി 36 ദിവസത്തിനിടെ  6,21,167 പരാതികൾ ലഭിച്ചെന്നാണ് ഇതുവരെയുള്ള കണക്ക് വ്യക്തമാക്കുന്നത്. ഏറ്റവും അധികം പരാതികള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. 81354 പരാതികള്‍ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ചത്.

പാലക്കാട്- 61234, കൊല്ലം-50938, പത്തനംതിട്ട-23610, ആലപ്പുഴ- 53044,  തൃശൂർ-54260, കോട്ടയം-42656, ഇടുക്കി-42234, കോഴിക്കോട്-45897, കണ്ണൂർ-28803, കാസർഗോഡ്- 14704 , വയനാട്- 20388 എന്നിങ്ങനെയാണ് സർക്കാരിന് മുന്നിലെത്തിയ പരാതികളുടെ കണക്ക്.അതേസമയം ലഭിച്ച പരാതികളിൽ എത്രയെണ്ണം തീർപ്പാക്കി എന്നത് സംബന്ധിച്ച യാതൊരു വിവരവും സർക്കാർ ഇതുവരെ പുറത്തു വിട്ടിട്ടില്ല.ചില പരാതികൾ പലതരത്തിലുള്ള നിയമക്കുരുക്കിൽപ്പെട്ടതിനാൽ തീർപ്പാക്കാൻ സമയമെടുക്കുമെന്നാണ് സർക്കാർ വിശദീകരണം.അതേസമയം, പരാതികൾ തീർക്കാൻ ജില്ലകളിൽ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നത് സർക്കാർ പരിഗണനയിലുണ്ട്.

Hot Topics

Related Articles