നായുടെ കടിയേറ്റ് വ്യാപാരിക്ക് പരിക്ക്

മ്ലാമല: നാലുകണ്ടത്ത് വ്യാപാരിക്ക് നായുടെ കടിയേറ്റു.വെള്ളിയാഴ്ച ഉച്ചക്കാണ് എ.എം. റഷീദിന് കടിയേറ്റത്. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടന്ന നായ് കടക്കുള്ളിൽ കയറി കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മ്ലാമല, നാലുകണ്ടം, കീരിക്കര പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണ്. സ്കൂളിൽ പോകുന്ന കുട്ടികൾ ഉൾപ്പെടെ ഭയത്തിലാണ്. അധികൃതർ എത്രയും വേഗംനടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് ബെന്നി വൈക്കത്ത് ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles