എൻ.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി ; ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡൻ്റ് രഘു ബാലരാമപുരം അടക്കമുള്ള നേതാക്കളും പ്രവർത്തകരും രാജി വച്ചു 

ഏറ്റുമാനൂർ: എൻ.സി.പി കോട്ടയം ജില്ലാ കമ്മിറ്റിൽ വൻ പൊട്ടിത്തെറി. സംസ്ഥാന കമ്മറ്റി അംഗവും ഏറ്റുമാനൂർ ബ്ലോക്ക്‌ പ്രസ്സിഡന്റുമായ രഘു ബാലരാമപുരത്തിൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും രാജി വച്ചു.  കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ശ്രീനാഥ് സി.ജി യും, കലാസംസ്കൃതി ജില്ലാ പ്രസ്സിഡന്റ് കോട്ടയം അഖിൽ ഉൾപ്പെടെ എൻ.സി.പി  ഏറ്റുമാനൂർ ബ്ലോക്ക്‌ കമ്മിറ്റി മുഴുവൻ അംഗങ്ങൾ ളും എൻ.സി.പി പ്രാഥമിക അംഗത്വം ത്തിൽ നിന്നും രാജിവെച്ചു.   കോട്ടയം ജില്ലാ പ്രസ്സിഡന്റിനെ സംസ്ഥാന പ്രസ്സിഡന്റ് പോലും അറിയാതെ ഒരു എക്സി കുട്ടീവ് അംഗം തനിക്കു പിൻസീറ്റ് ഡ്രൈവിങ് നടത്താൻ വേണ്ടി തന്റെ ഇഷ്ടക്കാരനെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കൂടി കെട്ടി ഇറക്കിയതിൽ പ്രതിഷേതിച്ചാണ് ഈ കുട്ടരാജി 

Advertisements

ഇതിൽ പ്രതിഷേതിച്ചു സംസ്ഥാന പ്രസ്സിഡന്റ്റിനോടും, ജനറൽ സെക്രട്ടറി യോടും പരാതിപ്പെട്ടിട്ടും ഒരു നടപടിയും എടുക്കാതെ മൗനം പാലിക്കുകയും, പരാതിക്കാരെ നിശബ്ദമാക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ പരാതിക്കാർ ഒന്നടങ്കം രാജിവെച്ചു നിരവധി അംഗങ്ങൾ ഉള്ള ഏറ്റുമാനൂർ ബ്ലോക്ക്‌ ഒന്നടങ്കം രാജിവെച്ചപ്പോൾ എൻ.സി.പിയുടെ കോട്ടയം ജില്ലയിലെ നിലനിൽപ്പ് തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ് എല്ലാ അംഗങ്ങളുമായി കുടിയാലോചിച്ചു ഭാവി പരിപാടി തിരുമാനിക്കും എന്നും രഘു ബാലരാമപുരം അറിയിച്ചു

Hot Topics

Related Articles