അംബാനിയും അദാനിയും സമ്പാദിച്ചതൊക്കെ എന്ത് ; സക്കര്‍ബര്‍ഗിന് കഴിഞ്ഞ ഒറ്റവര്‍ഷം നേടാനായത് 14 ലക്ഷം കോടിയുടെ സ്വത്ത് ; ലോകത്തിലെ അതിസമ്പന്നന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത്

ന്യൂസ് ഡെസ്ക് : ലോകത്തിലെ അതിസമ്പന്നന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് മെറ്റ സഹ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ്.ഫോബ്‌സ് പുറത്തിറക്കിയ പുതിയ പട്ടികയില്‍ ബെർനാഡ് ആർനോള്‍ട്,ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക് എന്നിവർക്ക് പിന്നിലായി ഏകദേശം 174.4 ബില്യണ്‍ ഡോളർ സമ്പാദ്യമാണ് സക്കർബർഗിനുള്ളത്.എന്നാല്‍ കഴിഞ്ഞ ഒരു സാന്മത്തിക വർഷത്തിനിടെ ഏതാണ്ട് 14 ലക്ഷം കോടിയുടെ വർദ്ധനവാണ് ഫേസ്‌ബുക്ക് സ്ഥാപകന്റെ സ്വത്തിനുണ്ടായിരിക്കുന്നത്. 

ആദ്യ മൂന്ന് സ്ഥാനത്തുള്ളവർക്കും തുടർന്നുള്ള സ്ഥാനങ്ങളിലുള്ളവർക്കും സമ്പത്തില്‍ ഇടിവുണ്ടായപ്പോള്‍ സക്കർബർഗിന് ആസ്‌തി വർദ്ധിക്കുകയാണ് ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രശസ്‌ത ഇന്ത്യൻ വ്യവസായി ഗൗതം അദാനിയ്‌ക്കാണ് സക്കർബർഗിന് ശേഷം സ്വത്തില്‍ വർദ്ധനയുണ്ടായത്. 17ാം സ്ഥാനത്തുള്ള അദാനിയുടെ ആകെ സ്വത്ത് 84.8 ബില്യണ്‍ ഡോളറാണ്. 1.1 ബില്യണ്‍ ഡോളറിന്റെ വർദ്ധനയുണ്ടായി. ഏകദേശം1.30 ശതമാനം. കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ ഫോബ്സ് പട്ടികയില്‍ 16ാം സ്ഥാനത്തായിരുന്നു സക്കർബർഗ്.

അത്ര എളുപ്പമല്ല സക്കർബർഗ് തന്റെ അതിസമ്ബന്ന സ്ഥാനം നിലനിർത്തിയതെന്നാണ് പരിശോധിച്ചാല്‍ മനസിലാകുക. 2021ല്‍ ഓഹരിവിപണിയില്‍ മികച്ച മുന്നേറ്റം മെറ്റ നടത്തിയിരുന്നു. പിന്നീട് മെറ്റയുടെ സ്റ്റോക്കില്‍ 75 ശതമാനം ഇടിവുണ്ടായി. ഇതോടെ കടുത്ത മാന്ദ്യത്തിലായ കമ്ബനിയില്‍ നിന്ന് നാലിലൊന്ന് തൊഴിലാളികളെ വെട്ടിച്ചുരുക്കിയ ശേഷമാണ് കമ്ബനി നില മെച്ചപ്പെട്ടത്. 2022 സാമ്ബത്തിക വർ‌ഷത്തില്‍ പണപ്പെരുപ്പം മൂലം സക്കർബർഗിന്റെ സ്വത്ത് 35 ബില്യണ് താഴെയായി.എന്നാല്‍ തൊട്ടടുത്ത സാമ്ബത്തികവർഷം ഇത് മറികടക്കുന്നതാണ് പിന്നീട് കണ്ടത്. ഇതിനിടെ വ്യക്തിജീവിതത്തില്‍ കാലിഫോർണിയയിലെ തന്റെ വലിയ മാളിക വില്‍ക്കുകയും 300 മില്യണ്‍ ഡോളറിന്റെ ഒരു വലിയ നൗക വാങ്ങുകയും ചെയ്‌തു സക്കർബർഗ്.

ആദ്യ 25 സ്ഥാനങ്ങളിലുള്ള അതിസമ്പന്നരുടെ പട്ടികയില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്. റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനി 115.6 ബില്യണ്‍ ഡോളർ സമ്പത്തുമായി 11ാം സ്ഥാനത്താണ്. 17ാം സ്ഥാനത്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും. വനിതകളില്‍ 35.2 ബില്യണ്‍ സമ്പത്തുള്ള സാവിത്രി ജിൻഡാല്‍ ആണ് സമ്പന്ന പട്ടികയില്‍ മുൻനിരയിലുള്ള ഇന്ത്യക്കാരി.

Hot Topics

Related Articles