ഇന്ത്യ ഞങ്ങളുടെ രണ്ടാമത്തെ കുടുംബമാണ് ; നിങ്ങളുടെ സ്‌നേഹത്തിന് നന്ദി ; ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് നന്ദി അറിയിച്ച് റഷീദ് ഖാൻ

ന്യൂസ് ഡെസ്ക് : ഇന്നലെ ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോകകപ്പിലെ ആദ്യ വിജയം അഫ്ഗാന്‍ സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വിജയമായിരുന്നു ഇത്. സ്പിന്നര്‍മാരാണ് ഇംഗ്ലണ്ടിന്റെ ബോള്‍ട്ടിളക്കി അഫ്ഗാന് വിജയം സമ്മാനിച്ചത്. ഇപ്പോള്‍ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ ആരാധകര്‍ നല്‍കിയ പിന്തുണയ്‌ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞ് രംഗത്തെയിരിക്കുകയാണ് സൂപ്പര്‍ താരം റാഷിദ് ഖാന്‍.

Advertisements

തന്റെ ടീമിന് ലഭിച്ച പിന്തുണ തന്നെ ആവേശഭരിതനാക്കി എന്ന് ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍ പറഞ്ഞു. “ഡല്‍ഹി സച്ച്‌ മേ ദില്‍ വാലോന്‍ കി ഹെ,” റാഷിദ് ഖാന്‍ തിങ്കളാഴ്ച സാമൂഹിക മാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്തു.”ഞങ്ങളെ പിന്തുണച്ച സ്റ്റേഡിയത്തിലെ എല്ലാ ആരാധകര്‍ക്കും ലോകമെമ്പാടുമുള്ള ഞങ്ങളുടെ എല്ലാ പിന്തുണക്കാര്‍ക്കും നന്ദി, നിങ്ങളുടെ സ്‌നേഹത്തിന് നന്ദി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ ഇന്ത്യ ഞങ്ങളുടെ രണ്ടാമത്തെ കുടുംബമാണ്. അവര്‍ അകമഴിഞ്ഞ സ്‌നേഹമാണ് നല്‍കിയത്. ഈ പിന്തുണ കൊണ്ടാണ് ഞങ്ങള്‍ ഇന്ത്യയെ സ്‌നേഹിക്കുന്നത്. ഞങ്ങള്‍ രാജ്യത്തെവിടെ പോയാലും ഈ പിന്തുണയും സ്‌നേഹവും ലഭിക്കാറുണ്ട്. അഫ്ഗാനില്‍ നിന്നെത്തുന്ന ആരാധകരോടും ബഹുമാനം മാത്രം- റാഷിദ് സോഷ്യല്‍ മീഡയയില്‍ കുറിച്ചു.

Hot Topics

Related Articles