ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയം ; ഒന്നും അവസാനിച്ചിട്ടില്ല :  കിടിലൻ പ്രകടനങ്ങളുമായി തങ്ങള്‍ തിരിച്ചുവരും എന്ന സൂചന നല്‍കി ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗില്‍

സ്പോർട്സ് ഡെസ്ക്ക് : ഏകദിന ലോകകപ്പ് ഫൈനലില്‍ പരാജയമറിഞ്ഞെങ്കിലും കിടിലൻ പ്രകടനങ്ങളുമായി തങ്ങള്‍ തിരിച്ചുവരും എന്ന സൂചന നല്‍കി ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗില്‍.ലോകകപ്പിന്റെ ഫൈനലിലെ പരാജയം തങ്ങളെ വലിയ രീതിയില്‍ നിരാശരാക്കിയിട്ടുണ്ടെന്നും, എന്നിരുന്നാലും ശക്തമായ തിരിച്ചുവരവിനാണ് ശ്രമിക്കുന്നതെന്നും ഗില്‍ ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. ഈ ലോകകപ്പ് നഷ്ടപ്പെട്ടെങ്കിലും അടുത്തവര്‍ഷം വലിയൊരു ലോകകപ്പ് മുൻപിലുണ്ട് എന്ന് ഗില്‍ പറയുന്നു.

Advertisements

അതില്‍ വിജയിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യമെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം ദക്ഷിണാഫ്രിക്കക്കും ഓസ്ട്രേലിയക്കുമെതിരെ വരാനിരിക്കുന്ന പരമ്പരകളും വളരെ നിര്‍ണായകമാണ് എന്ന് ഗില്‍ പറയുകയുണ്ടായി.അടുത്ത വര്‍ഷത്തെ ട്വന്റി20 ലോകകപ്പിലാണ് തങ്ങളുടെ പൂര്‍ണ്ണമായ ശ്രദ്ധ എന്നാണ് ഗില്‍ സൂചിപ്പിച്ചിരിക്കുന്നത്. “എന്നെ സംബന്ധിച്ച്‌ 2023 എന്നത് വലിയ ഒരു വര്‍ഷം തന്നെയായിരുന്നു. പക്ഷേ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ പരാജയമറിയേണ്ടി വന്നത് ഞങ്ങളുടെ മൂഡിനെ നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട്. അതൊരു നിര്‍ഭാഗ്യം തന്നെയാണ്. എന്നിരുന്നാലും അടുത്തവര്‍ഷം ഞങ്ങള്‍ക്ക് മുൻപിലേക്ക് മറ്റൊരു ലോകകപ്പ് വരുന്നുണ്ട്. ഞങ്ങളെല്ലാവരും അതിലേക്ക് തന്നെയാണ് ഉറ്റു നോക്കുന്നത്.”- ശുഭ്മാൻ ഗില്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“അടുത്തവര്‍ഷം ഞങ്ങള്‍ക്ക് മറ്റൊരു ലോകകപ്പ് എത്തുന്നുണ്ട്. മാത്രമല്ല ഓസ്ട്രേലിയയില്‍ ഞങ്ങള്‍ നിര്‍ണായകമായ ഒരു ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്. ഈ വര്‍ഷവും അവസാനിച്ചിട്ടില്ല. ഈ വര്‍ഷവും ഞങ്ങള്‍ക്ക് മുൻപില്‍ ടെസ്റ്റ് പരമ്പരയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഞങ്ങള്‍ ടെസ്റ്റ് പരമ്ബര കളിക്കുന്നു. എന്നെ സംബന്ധിച്ച്‌ ഓസ്ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കെതിരെയും കളിക്കുന്ന ടെസ്റ്റ് പരമ്പരകള്‍ വളരെ വലുത് തന്നെയാണ്. ഇപ്പോള്‍ ഞാൻ പ്രധാനമായും ഉറ്റു നോക്കുന്നത് ഈ രണ്ടു പരമ്ബരകളിലേക്കാണ്.”- ശുഭ്മാൻ ഗില്‍ കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles