ബെയ്ജിങ്: രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനെതിരെ നേടിയ ചൈനയുടെ വിജയത്തിന്റെ 80-ാം വാർഷികത്തിൽ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നടത്തിയ സൈനിക പരേഡ് ലോകശ്രദ്ധ നേടി. ചൈനയുടെ ഭീമൻ സൈനിക ശക്തിയും ഭാവി യുദ്ധസാങ്കേതിക വിദ്യകളും നിറഞ്ഞു നിന്ന പ്രദർശനത്തിൽ, ലേസർ ആയുധങ്ങളിൽ നിന്ന് റോബോട്ട് ചെന്നായ്ക്കൾ വരെ ഉൾപ്പെടുത്തി.പരേഡിലെ താരമായി മാറിയത് എൽവൈ-1 ലേസർ ആയുധവും ഡോങ്ഫെങ് 5 സി (DF-5C) അന്തർഖണ്ഡ ആണവ മിസൈലുമാണ്. ശത്രുക്കളുടെ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഒപ്റ്റിക്കൽ സെൻസറുകൾ തകർക്കാൻ കഴിവുള്ളതാണ് എൽവൈ-1. അതേസമയം, 20,000 കിലോമീറ്റർ ദൂരപരിധിയുള്ള ഡിഎഫ്-5 സി മിസൈലിന് ഒരേസമയം പത്ത് വ്യത്യസ്ത ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയുന്ന പോർമുനകൾ വഹിക്കാൻ ശേഷിയുണ്ടെന്നാണ് ചൈനീസ് അവകാശവാദം.
ലോകമെമ്പാടും ആക്രമണം നടത്താൻ കഴിയുന്ന അന്തർഖണ്ഡ ആണവ മിസൈലുകൾ ഉൾപ്പെടെ പുതുതലമുറ ആയുധങ്ങൾ അവതരിപ്പിച്ച പരേഡിൽ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ഉൾപ്പെടെ 25 രാജ്യങ്ങളുടെ നേതാക്കൾ പങ്കെടുത്തു.പ്രദർശനത്തിൽ ശ്രദ്ധേയമായ ആയുധങ്ങൾ:വ്യോമവിക്ഷേപണ ശേഷിയുള്ള ആദ്യത്തെ ആണവ മിസൈൽ ജെഎൽ 1 അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ജെഎൽ-3.ലോകത്ത് ആദ്യമായി അവതരിപ്പിച്ച ഇരട്ടസീറ്റുള്ള സ്റ്റെൽത്ത് ജെറ്റ് ജെ-20എസ്.നവീകരിച്ച ഒറ്റ സീറ്റ് പതിപ്പായ ജെ 20എ.ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യയും നൂതന റഡാറും ഉൾപ്പെടുത്തിയ നാലാം തലമുറ യുദ്ധടാങ്ക്.അപകട മേഖലകളിൽ സൈനികർക്കു പകരം വിന്യസിക്കാവുന്ന റോബോട് ചെന്നായ്ക്കൾ.70 മിനിറ്റ് നീണ്ട പരേഡ് സമാപിച്ചത് 80,000 സമാധാന പ്രാവുകളെ ആകാശത്തേക്ക് വിട്ടുവീഴ്ച ചെയ്തുകൊണ്ടായിരുന്നു.