ആലപ്പുഴ:വർക്കലയ്ക്കടുത്ത് ട്രെയിനിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിക്കായി റെയിൽവേയിൽ ജോലി അവസരവും മതിയായ നഷ്ടപരിഹാരവും നൽകണമെന്ന് ആവശ്യപ്പെട്ട് കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. സാമ്പത്തികമായി പിന്നാക്ക കുടുംബത്തിൽപ്പെട്ട ശ്രീക്കുട്ടിയുടെ ദീർഘകാല ചികിത്സക്കും പുനരധിവാസത്തിനുമായി ആവശ്യമായ സഹായധനം അടിയന്തിരമായി അനുവദിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ശ്രീക്കുട്ടി ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.
ചികിത്സാചെലവ് കേരള സർക്കാർ വഹിക്കുന്നുണ്ടെങ്കിലും, റെയിൽവേയുടെ സുരക്ഷാ പരിധിക്കുള്ളിൽ നടന്ന ആക്രമണം കുടുംബത്തെ കടുത്ത പ്രതിസന്ധിയിലാക്കി എന്നത് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഒരു യാത്രക്കാരനും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം ആശങ്കാജനകമാണെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക റെയിൽവേയുടെ പരമ ഉദ്ധേശ്യമാണെന്നും ശ്രീക്കുട്ടിപോലുള്ള ഇരകൾക്കുള്ള ത്വരിത സഹായം കേന്ദ്ര മന്ത്രാലയത്തിന്റെ ധാർമ്മിക ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ഉയർത്തിയ പ്രധാന ആവശ്യങ്ങൾ
ശ്രീക്കുട്ടിയുടെ ദീർഘകാല ചികിത്സക്കും പുനരധിവാസത്തിനുമായി മതിയായ സാമ്പത്തിക നഷ്ടപരിഹാരം അടിയന്തരമായി അനുവദിക്കുക.
കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയുറപ്പാക്കാൻ, യോഗ്യതാനുസരിച്ച് റെയിൽവേയ്ക്കോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലി നൽകുക.
വനിതാ യാത്രക്കാരടക്കം എല്ലാവരുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുകയും പട്രോളിംഗ് വർധിപ്പിക്കുകയും ചെയ്യുക.


