കൊച്ചി :വിദ്യാർത്ഥികൾക്കിടയിൽ എംഡിഎംഎ വിതരണം നടത്തുന്നതിനിടെ യൂട്യൂബർ ഡാൻസാഫിന്റെ പിടിയിൽ. കൊല്ലം സ്വദേശി ഹാരിസിനെയാണ് കുസാറ്റ് ക്യാമ്പസിനടുത്ത് നിന്ന് പിടികൂടിയത്.ഇരുപത് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ഡാൻസാഫ് സംഘം അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി എത്തിച്ച ഹാരിസിനെ കുറച്ച് നാളുകളായി ഡാൻസാഫ് നിരീക്ഷിച്ചുവരികയായിരുന്നു.ബ്ലൂമോണ്ട് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തി വന്നിരുന്ന ഹാരിസ്, യൂബർ ടാക്സി ഡ്രൈവറുമാണ്. കോളജ് വിദ്യാർത്ഥികളിൽ ലഹരി വിതരണം നടത്തുന്നതിൽ ഇയാളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട്.യുവ ഡോക്ടർ എംഡിഎംഎയുമായി പിടിയിലായതിന് പിന്നാലെയാണ് യൂട്യൂബറേയും ഡാൻസാഫ് അറസ്റ്റ് ചെയ്തത്.
Advertisements