നെയ്മറിറങ്ങുന്നു, പറങ്കിപ്പടയെ പ്ലേ ഓഫിലേയ്ക്കു തള്ളിയിട്ട സെർബിയയെ നേരിടാൻ..! കാനറികൾക്ക് ലുസൈലിൽ ചിറക് വിരിച്ച് പറക്കാനാകുമോ..? ലുസൈലിൽ നിന്നും ലിജോ ജേക്കബ് എഴുതുന്നു

ഖത്തർ കാലം

ലിജോ ജേക്കബ്

അർജന്റീനയുടെ കണ്ണീർ വീണ ലുസൈലിലെ മണ്ണിൽ, ഖത്തറിന്റെ പച്ചപ്പുൽ മൈതാനത്ത് കാനറികളുടെ പൊന്നിൻ ചിറകുമായി പറക്കാനൊരുങ്ങിയിറങ്ങുകയാണ് നെയ്മർ..! അലിസനെ ഗോൾ പോസ്റ്റിനു മുന്നിൽ നിർത്തി കടന്നാക്രമിക്കാനെത്തുന്ന ബ്രസീലിന്റെ മഞ്ഞപ്പടയാളികളെ തടഞ്ഞു നിർത്തുക ഡുവാൻ ടാഡിക്കിന്റെ സെർബിയയ്ക്ക് അത്ര എളുപ്പമുള്ള ജോലിയാകില്ല. 2002 ന് ശേഷം ഇരുപതു വർഷത്തെ കാത്തിരിപ്പ് ലോകം കാത്തിരിക്കുന്ന കപ്പിൽ മുത്തമിട്ടു തീർക്കാനാണ് മഞ്ഞപ്പടയാളികൾ ഇറങ്ങുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, സാക്ഷാൽ റൊണാൾഡോയുടെ പോർച്ചുഗല്ലിനെ പ്‌ളേ ഓഫ് കളിക്കാൻ തള്ളിവിട്ടാണ് സെർബിയ എന്ന കൊച്ചു രാജ്യം ഖത്തറിലേയ്‌ക്കെത്തുന്നത്. തെല്ലും മയമില്ലാത്ത ഫുട്‌ബോൾ തന്നെയാണ് ഖത്തറിൽ ബ്രസീലിനെ കാത്തിരിക്കുന്നതെന്നു സാരം. യൂഗോസ്ലാവിയ ആയിരുന്നപ്പോൾ ഒരു തവണ ബ്രസീലിനെ തോൽപ്പിച്ച ചരിത്രം സെർബിയയ്ക്കുണ്ട്. എന്നാൽ, നേർക്കുനേർ വന്ന അഞ്ചിൽ രണ്ടു വിജയം ബ്രസീലിനൊപ്പം തന്നെയായിരുന്നു.

തുടർച്ചയായ അഞ്ചു മത്സരം വിജയിച്ചാൽ ബ്രസീലിന്റെ വരവ്. സെർബിയ ആകട്ടെ അഞ്ചു മത്സരങ്ങളിൽ പരാജയവും അറിഞ്ഞിട്ടില്ല. നാലു വിജയവും ഒരു സമനിലയുമാണ് സെർബിയയുടെ അക്കൗണ്ടിലുള്ളത്.

Hot Topics

Related Articles