അജ്പാക് ട്രാവൻകൂർ നെടുമുടിവേണു സ്മാരക  ഷട്ടിൽ ടൂർണ്ണമെൻറ് ഫ്ലയർ പ്രകാശനം ചെയ്തു ; ടൂർണമെൻ്റ് ഡിസംബർ ഒന്നിനും രണ്ടിനും 

കുവൈറ്റ്‌: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ (അജ്പാക് ) നേതൃത്വത്തിൽ ഡിസംബർ 1നും 2നും അഹമ്മദി ഐ സ്മാഷ് ബാഡ്മിന്റൻ അക്കാദമി കോർട്ടിൽ നെടുമുടിവേണു സ്മാരക എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഫ്ലയർ  പ്രകാശനം നടത്തി. അജ്പാക് സ്പോർട്സ് വിങ്ങിന്റെ ജനറൽ കൺവീനർ ലിബു പായിപ്പാട് അധ്യക്ഷത വഹിച്ചു. 

യോഗത്തിൽ അജ്പാക് പ്രസിഡൻ്റ് രാജീവ്‌ നടുവിലെമുറി  ലിബു പായിപ്പാടന്  നൽകി ഫ്ലയർ പ്രകാശനം ചെയ്തു. യോഗത്തിൽ ജനറൽ കോർഡിനേറ്റർ ബിനോയി ചന്ദ്രൻ, ട്രഷറർ കുര്യൻ തോമസ്, ഭാരവാഹികളായ മാത്യു ചെന്നിത്തല, സിറിൽ ജോൺ അലക്സ് ചമ്പക്കുളം,  അനിൽ വള്ളികുന്നം, ഹരി പത്തിയൂർ, രാഹുൽ ദേവ്, സുമേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്റർ ആലപ്പുഴ, ബിഗ്ന്നേഴ്സ്, ഇന്റർ മീഡിയറ്റ്, ലോവർ ഇന്റർ മീഡിയറ്റ്, എബവ് 40, അഡ്വാൻസ്. എന്നീ വിഭാഗങ്ങളിൽ ആണ് മത്സരം നടക്കുന്നത്.. ബന്ധപ്പെടേണ്ട നമ്പർ. 66164479, 65020092, 66917246.

Hot Topics

Related Articles