കൈ കാണിച്ചിട്ടും നിര്‍ത്താതെ പാഞ്ഞ് സ്കൂട്ടര്‍; പിന്നാലെ കുതിച്ച്‌ എക്സൈസും; പരിശോധിച്ചപ്പോള്‍ കിട്ടിയത് 1.64 കോടിയുടെ കുഴല്‍പ്പണം

തിരുവനന്തപുരം : നെയ്യാറ്റിൻകര എക്സൈസ് 1.64 കോടിയുടെ കുഴല്‍പ്പണം പിടികൂടി. ആകെ ഒരു കോടി അറുപത്തിനാല് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ് പിടിച്ചെടുത്തത്. കാഞ്ഞിരംകുളത്തിന് സമീപം വച്ച്‌ കൈ കാണിച്ചിട്ടും നിർത്താതെ പോയ സ്കൂട്ടർ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം കണ്ടെടുത്തത്. മഹാരാഷ്ട്ര സ്വദേശികളായ യോഗേഷ് ഭാനുദാസ് ഗദ്ധാജെ, പ്രിവിൻ അർജുൻ സാവന്ത് എന്നിവരായിരുന്നു സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്.

Advertisements

തിരുവല്ലം ടോള്‍ പ്ലാസയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. തിരുവനന്തപുരം ഐബി യൂണിറ്റിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജുരാജ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിൻകര എക്സൈസ് സർക്കിള്‍ സംഘവും നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതികളും തൊണ്ടി മുതലും തുടർനടപടികള്‍ക്കായി തിരുവല്ലം പൊലീസിന് കൈമാറി.

Hot Topics

Related Articles