സർക്കാർ നിരന്തരം ജീവനക്കാരെ വഞ്ചിക്കുന്നു : ജി ഗോപകുമാർ

കോട്ടയം: ജീവനക്കാരെ ഒരോ തീരുമാനങ്ങളിലൂടെയും നിരന്തരം സർക്കാർ വഞ്ചിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മറ്റി ഉപാധ്യക്ഷൻ അഡ്വ ജി ഗോപകുമാർ പറഞ്ഞു. അധ്യാപകർക്കും ജീവനക്കാർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കണം. വിലക്കയറ്റവും കുടുംബ ചെലവുകളും നേരിടാൻ ലഭിക്കേണ്ട ക്ഷാമബത്തയും ലീവ് സറണ്ടർ
ആനുകൂല്യങ്ങളും രണ്ട് വർഷമായി തടഞ്ഞു വെച്ച സർക്കാർ നടപടി ജീവനക്കാരെയും അധ്യാപകരെയും ഈ ഉത്സവകാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ജീവനക്കാരും അധ്യാപകരും കടന്നു പോകുന്നത്. കെടുകാര്യസ്ഥതയുടെയും പിടിപ്പ് കേടിൻ്റെയും ഫലമായുണ്ടായ പ്രതിസന്ധിയുടെ ആഘാതം മുഴുവൻ ഒരു വിഭാഗത്തിൻ്റെ മാത്രം ചുമലിൽ വച്ച് എളുപ്പത്തിൽ തടിയൂരാനാണ് ഈ സർക്കാർ എല്ലായ്പ്പോഴും ശ്രമിച്ചിട്ടുള്ളത് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

കുടിശ്ശികയുള്ള നാലു ഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കുക, പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക, തടഞ്ഞുവച്ച ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉയർത്തി സ്റ്റേറ്റ് എംപ്ലോയീസ് &
ടീച്ചേഴ്സ് ഓർഗനൈസേഷൻസ്
(സെറ്റോ) സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന ധര്‍ണ്ണാ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് കോട്ടയം താലൂക്ക് ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെറ്റോ താലൂക്ക് ചെയർമാൻ പി.സി.മാത്യു അധ്യക്ഷനായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ ജില്ലാ സെക്രട്ടറി സോജോ തോമസ്, കെ.ജി.ഒ.യു ജില്ലാ ജോ. സെക്രട്ടറി ജയകൃഷ്ണൻ കെ ആർ , അസോസിയേഷൻ ജില്ലാ ഭാരവാഹികളായ ജെ ജോബിൻസൺ, ജോഷി മാത്യു , അജേഷ് പി.വി., ബിജു ആർ , സ്മിതാ രവി , സജിമോൻ സി ഏബ്രഹാം , പ്രതീഷ് കുമാർ കെ.സി. എന്നിവർ പ്രസംഗിച്ചു. രാജേഷ് വി.ജി , ബിന്ദു എസ് , ജോസഫ് കെ എൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles