എന്‍ജിഒ യൂണിയൻ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി

കോട്ടയംഃ കേരളാ എൻ. ജി.ഒ യൂണിയൻ കോട്ടയം ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം പി.ഡബ്ളിയു. ഡി. കോമ്പൗണ്ടിൽ മഴക്കാല പൂർവ ശുചീകരണം നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും കോട്ടയം മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവുമായ അഡ്വ.ഷീജ അനിൽ ഉത്ഘാടനം ചെയ്തു.

Advertisements

ഏരിയ പ്രസിഡൻ്റ് സുബിൻ ലൂക്കോസ് അധ്യക്ഷനായ ചടങ്ങിൽ ഏരിയ സെക്രട്ടറി കൃഷ്ണദാസ് വി.വി. സ്വാഗതം ആശംസിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി. ഷാജി, പി.ഡബ്ല്യു.ഡി. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീമതി.സീമ സി.എസ്സ്. എന്നിവര്‍ ആശംസ നേർന്ന് സംസാരിച്ചു.
യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ e. എസ്സ്.നായർ, ജില്ലാ സെക്രട്ടറി കെ. ആർ.അനിൽ കുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം സിയാദ് ഇ എസ്സ് എന്നിവർ നേതൃത്വം നൽകി.
യോഗത്തിന് ഏരിയ ജോയിൻ്റ് സെക്രട്ടറി ബിജോയ് എം. ടി. നന്ദി പറഞ്ഞു.

Hot Topics

Related Articles