നിദ ഫാത്തിമയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; സംസ്ക്കാരം നാളെ

ആലപ്പുഴ :നാഗ്‌പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തി മരണപ്പെട്ട കേരളാ ടീം അംഗം അമ്പലപ്പുഴ കാക്കാഴം സുഹ്റാ മൻസിൽ ഷിഹാബുദീൻ അൻസില ദമ്പതികളുടെ മകൾ നിദാ ഫാത്തിമയുടെ മൃതദേഹം നാളെ വീട്ടിലെത്തിക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ രാത്രിയിൽ നാഗ്പുരിൽ എത്തിച്ച മൃതദേഹം ബാംഗ്ലൂർ കണ്ണൂർ വഴി നാളെ രാവിലെ നെടുമ്പാശ്ശേരിയിലെത്തിക്കും.

Advertisements

തുടര്‍ന്ന് നീർക്കുന്നം സ്കൂളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലെത്തിക്കുകയും കാക്കാഴം ജുമാമസ്ജിദിൽ ഖബറടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നീർക്കുന്നം എസ്.ഡി.വി.ഗവ:യു .പി .സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനിയായ നിദാ ഫാത്തിമയും സംഘവും നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് നാഗ്പൂരിൽ നടക്കുന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഞായറാഴ്ച പരിശീലകനൊപ്പം യാത്രതിരിച്ചത്.

ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരണമെന്നാണ് പുറത്തുവരുന്ന വിവരം.പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ രാത്രിയിൽ നാഗ്പുരിൽ

Hot Topics

Related Articles