സാമ്പത്തിക നൊബേലിന് യു.എസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന് അര്‍ഹയായി

ന്യൂസ് ഡെസ്ക് : 2023ലെ സാമ്പത്തിക നൊബേലിന് യു.എസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന് അര്‍ഹയായി. തൊഴില്‍ മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം.

അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും ചരിത്രകാരിയുമാണ് ക്ലോഡിയ. ഇപ്പോള്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്‍ത്ര വിഭാഗം പ്രഫസറാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‍ത്രീ തൊഴില്‍ ശക്തി, ലിംഗ ഭേദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണം നടത്തിയിട്ടുണ്ട്. 2013-14 വര്‍ഷങ്ങളില്‍ അമേരിക്കൻ ഇക്കണോമിക്സ് അസോസിയേഷൻ പ്രസിഡന്റായിരുന്നു ഇവര്‍. സാമ്പത്തിക നൊബേലിന് അര്‍ഹയാവുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ.

Hot Topics

Related Articles