കോട്ടയം:ഓണാഘോഷത്തിനായി നാട്ടിലേക്ക് എത്താൻ തെക്കൻ ജില്ലക്കാർ ഭൂരിപക്ഷവും ആശ്രയിക്കുന്ന മംഗളൂരു–തിരുവനന്തപുരം പരശുറാം എക്സ്പ്രസ് (16649) ഒരു മണിക്കൂറോളം വൈകിയോടുന്നു.രാവിലെ 11.33ന് തൃശൂരിൽ എത്തേണ്ട ട്രെയിൻ 12.45നാണ് സ്റ്റേഷനിൽ എത്തിയത്. 12.13ന് ചാലക്കുടിയിൽ എത്തേണ്ടതും 1.30ന് അടുപ്പിച്ചേ എത്തിയുള്ളൂ എന്നാണ് വിവരം. തിരുവനന്തപുരം സ്റ്റേഷനിൽ വൈകിട്ട് 6.35നാണ് ട്രെയിൻ എത്തേണ്ടത്.ഓണാഘോഷ വാരത്തിൽ ആയിരത്തോളം പേർ പരശുറാം എക്സ്പ്രസിൽ എത്തിയിറങ്ങാറുണ്ട്. വൈകിയെത്തുന്നത് ഗതാഗതക്കുരുക്കിലേക്കും നഗരത്തിലെ ആഘോഷങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയിലേക്കും യാത്രക്കാരെ തള്ളിയിടുകയാണ്.റിസർവേഷൻ ടിക്കറ്റില്ലാതെ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ട്രെയിനാണ് പരശുറാം. റിസർവേഷൻ കംപാർട്ട്മെന്റുകൾ രണ്ടാഴ്ച മുമ്പുതന്നെ നിറഞ്ഞിരുന്നു. ഇതിന് മുന്നേ സഞ്ചരിക്കുന്ന ശബരി എക്സ്പ്രസും അരമണിക്കൂറോളം വൈകിയാണ് ഓടുന്നത്.
ഓണത്തിന് നാട്ടിലെത്താൻ വൈകും; പരശുറാം എക്സ്പ്രസ് വൈകി ഓടുന്നത് ഒരു മണിക്കൂർ
