ഓണ വിപണിയിൽ ഏത്തക്കായ വില കനക്കും : ഉപ്പേരിക്കൊപ്പം പോക്കറ്റും വറുക്കും 

കുറവിലങ്ങാട് ……: ഓണം ആഘോഷങ്ങൾക്കൊപ്പം വിഭവസമൃദ്ധമായ ഭക്ഷണത്തി​ൻറ കൂടി ആഘോഷമാണ്. അതുകൊണ്ടുതന്നെ ഓണക്കാലമാവുമ്പോൾ പച്ചക്കറിവില കുതിച്ചുയരുന്നതും പതിവാണ്.ഇത്തവണ ഓണത്തിന് വിളവെടുക്കേണ്ട   നാടൻ ഏത്തക്കായ, കിട്ടാത്ത സ്ഥിതിയിൽ ആണ്  കഴിഞ്ഞ മാസം വരെ 30രൂപക്ക് വിറ്റിരുന്ന ഏത്തക്കായയുടെ വില 55-60 രൂപയായി. ഹോൾസെയിൽ മാർക്കറ്റ്​ വില 50 തിന് മുകളിലാണ്. മൈസൂർ. തമിഴ്നാട് . കായ ആണ് ഇപ്പോൾ കൂടുതലായി വിപണിയിലെത്തുന്നത്. നാടൻ ഏത്തക്കായ 60-65 വിലയിലാണ്  റീട്ടെയിൽ വിൽപന .ഇനി‍യുള്ള ദിവസങ്ങളിൽ ഡിമാൻഡ് വർധിക്കുമെന്നതിനാൽ ഉത്രാടത്തിനു മുമ്പ് ഉപ്പേരി വറക്കുന്നതിനുള്ള പച്ച എത്തക്കായ കിലോക്ക് 80 ൽ എത്താനാണ് സാധ്യതയെന്ന്  വ്യാപാരികൾ പറയുന്നു. ചെറുപഴങ്ങളിൽ ഏറ്റവും ആവശ്യക്കാരുള്ള ഞാലിപ്പൂവന് കിലോക്ക് 65 ആയി.

Advertisements

Hot Topics

Related Articles