തിരുനക്കരയിലും കരോട്ട് വള്ളക്കാലിലും കാലവും സമയവുമറിയാതെ കണ്ണീർ പൊഴിച്ച് അവർ കാത്തിരുന്നു ; പരാതികളും നിവേദനങ്ങളുമില്ലാതെ ജനനായകനെ അവസാനമായി ഒന്ന് കാണുവാൻ കാത്ത പുതുപ്പള്ളിയുടെ കാത്തിരിപ്പിന് വിരാമം ; പുതുപ്പള്ളി ഹൗസിൽ നിന്നും ജനനായകൻ പുതുപ്പള്ളിയിലേക്കെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി

പുതുപ്പള്ളി : കണ്ണ് നീരിൽ കുതിർന്ന പുതുപ്പള്ളിയുടെ കാത്തിരിപ്പ് നീണ്ടെങ്കിലും പ്രിയ നേതാവിനെ കാണുവാൻ ജനം ഏറെ വൈകിയും പാതയോരങ്ങളിൽ കാത്തു നിന്നു. ജനനായകന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര കോട്ടയത്ത് എത്തുന്നതും കാത്ത് ആയിരങ്ങളാണ് തിരുനക്കരയിൽ തടിച്ചു കൂടിയിരുന്നത്. രാത്രി ഏറെ വൈകിയിട്ടും ആളുകളുടെ എണ്ണം കൂടുന്നതല്ലാതെ കുറഞ്ഞില്ല. തിരുനക്കരയിലും കരോട്ട് വള്ളക്കാലിലും കാലവും സമയവുമറിയാതെ കണ്ണീർ പൊഴിച്ച് അവർ കാത്തിരുന്നു.

Advertisements

പുതുപ്പള്ളി കരോട്ട് വള്ളക്കാലിലെ വീട്ടിലും ആളുകൾ എത്തിത്തുടങ്ങിയിരുന്നു. പരാതികളും നിവേദനങ്ങളുമായി പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞിന്റെ ചിരി തേടിയെത്തിയിരുന്നവർ ചേതനയറ്റ ശരീരത്തിന് മുന്നിൽ അന്തിമോപചാരം അർപ്പിക്കുവാൻ വൈകുന്നേരത്തോടു കൂടി പുതുപ്പള്ളിയിലേയ്ക്ക് ഒഴുകാൻ തുടങ്ങി.
ബുധൻ രാവിലെ മുതൽ പൊതു ദർശനത്തിനായുള്ള ഒരുക്കങ്ങൾ വീട്ടിൽ ആരംഭിച്ചിരുന്നു. തിരക്കിനിടയിലും മുഴുവനാളുകൾക്കും അന്തിമോപചാരം അർപ്പിക്കുവാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണങ്ങൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീടിന് മുൻവശത്തുള്ള ചെറിയ ഗെയ്റ്റിലൂടെ കയറി അന്തിമോപചാരമർപ്പിച്ച് പ്രധാന കവാടത്തിലുടെ ഇറങ്ങുവാൻ കഴിയുന്ന രീതിയിലാണ് വീട്ടിൽ പൊതു ദർശനം ക്രമീകരിച്ചിരിക്കുന്നത്. കമ്മ്യൂണിറ്റി ഹാളിന് സമീപം പണി നടന്നുകൊണ്ടിരിക്കുന്ന വീടിന് മുന്നിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽ പൊതു ദർശനത്തിന് ശേഷം സെന്റ്.ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിലും (പുതുപ്പള്ളി വലിയപള്ളി) പൊതു ദർശനത്തിന് വയ്ക്കും. പള്ളിയിൽ വൈദികരുടെ കബറിടത്തോട് ചേർന്ന് പ്രത്യേകമായി ഒരുക്കുന്ന കല്ലറയിലാണ് അന്ത്യവിശ്രമം.

അതേസമയം ഒരാൾക്കു പോലും ഉമ്മൻ ചാണ്ടിയെ കാണാനാകാതെ മടങ്ങേണ്ടി വരില്ല എന്ന് പള്ളി വികാരി ഫാ. വർഗീസ് വർഗീസ് പറഞ്ഞു. എല്ലാവർക്കും അന്തിമോപചാരം അർപ്പിക്കുവാനുള്ള ക്രമീകരണങ്ങൾ പള്ളി ഒരുക്കുമെന്നും ഫാദർ സൂചിപ്പിച്ചു.

Hot Topics

Related Articles