കുടവയർ ഇനി പേടിക്കേണ്ട,മാറ്റാൻ എളുപ്പവഴി ; ഡയറ്റിലേക്ക് ഈ ഭക്ഷണം ഉൾപ്പെടുത്തുക 

യുവാക്കള്‍ ഏറ്റവുമധികം ഭയക്കുന്ന ശാരീരിക പ്രശ്‌നം കുടവയറും പൊണ്ണത്തടിയുമായിരിക്കും. കാരണം ഇവ രണ്ടും കാരണം പരിഹസിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.ശരീരം അനാവശ്യമായി തടിക്കുന്നത് അത്ര നല്ലതുമല്ല. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലൂടെയാണ് നമുക്ക് കുടവയര്‍ വരുന്നത്. അതിനെ മാറ്റിയെടുക്കുക വളരെ ബുദ്ധിമുട്ടാണ്.ജിമ്മില്‍ പോയി വര്‍ക്കൗട്ട് മാത്രം ചെയ്താല്‍ കുടവയര്‍ പോവുകയോ പൊണ്ണത്തടി കുറയുകയോ ചെയ്യില്ല. പകരം നമ്മുടെ ഭക്ഷണ ക്രമത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവണം. നമ്മുടെ ഡയറ്റിലേക്ക് ആരോഗ്യകരമായ ഭക്ഷണം കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. അത് കൃത്യമായി കഴിച്ചാല്‍ അത്ഭുതകരമായ മാറ്റം വേഗത്തില്‍ ഉണ്ടാവും.

ഡയറ്റില്‍ എങ്കില്‍ വലിയൊരു മാറ്റം വരുത്താന്‍ തയ്യാറാക്കിക്കോളൂ. എന്തൊക്കെയാണ് ഹെല്‍ത്തി ഭക്ഷണങ്ങള്‍ എന്ന കാര്യത്തില്‍ തീര്‍ച്ചയായും ആശയക്കുഴപ്പം നിങ്ങള്‍ക്കാണ്ടാവാം. എങ്കില്‍ ആദ്യം തന്നെ ഓട്‌സ് ഡയറ്റിലേക്ക് കൊണ്ടുവരിക. രാവിലെ വെള്ളം കുടിച്ച്‌ ദിനം ആരംഭിച്ച ശേഷം പ്രഭാത ഭക്ഷണമായി നമുക്ക് ഓട്‌സ് ഉള്‍പ്പെടുത്താം.ഇവ ശരീരത്തിന് ആവശ്യമായ എല്ലാം നല്‍കും. ശരീരത്തെ ആരോഗ്യകരമായി സംരക്ഷിച്ച്‌ നിര്‍ത്താനും ഇവയ്ക്ക് സാധിക്കും. കാരണം ഓട്‌സില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച്‌ നിര്‍ത്തും. അതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നതും അവസാനിപ്പിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമിത വിശപ്പാണ് നമ്മുടെ ശരീരത്തില്‍ കലോറികളും കൂടുതല്‍ കൊഴുപ്പും എത്തിക്കുന്നത്. കൊളസ്‌ട്രോളിന്റെ അളവും ഫൈബര്‍ കുറയ്ക്കാന്‍ സഹായിക്കും. നിത്യേന രണ്ട് കപ്പോ അതില്‍ കൂടുതലോ കഴിക്കാം. കാരണം ഇവയിലൂടെ അമിതമായ പഞ്ചസാരയും ശരീരത്തിലെത്തില്ല. രാത്രിയിലും ഓട്‌സ് മികച്ചൊരു ഓപ്ഷനാണ്.മധുരക്കിഴങ്ങ് നമുക്ക് അതുപോലെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇവയില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ എന്നിവ മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ ഗ്ലൈകെമിക് സൂചികയാണ് മധുരക്കിഴങ്ങളില്‍ ഉള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യാപകമായി വര്‍ധിക്കാതിരിക്കാനും ഇവ സഹായിക്കും.

ചില ഭക്ഷണങ്ങളും അതുപോലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. ബ്രോക്കോളി, ചീര, കോളിഫ്‌ളവര്‍ എന്നിവ കലോറികള്‍ വളരെ കുറഞ്ഞ പച്ചക്കറികളാണ്. അതുപോലെ ഇവയില്‍ കാര്‍ബോഹൈഡ്രേറ്റുകളും കുറവാണ്. ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ഇതില്‍ ധാരാളമുണ്ട്. നമ്മുടെ അമിത വിശപ്പിനെ ഇവ നിയന്ത്രിക്കും. അതിലൂടെ ഭാരം നിഷ്പ്രയാസം കുറയ്ക്കാം.ധാന്യങ്ങളും ഇന്ന് മുതല്‍ തന്നെ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തിക്കോളൂ. തവിട് നിറഞ്ഞ അരി ഇനി നിത്യേന ചോറിന് പകരം ഇവ കഴിക്കുക. ബാര്‍ലിയും അതുപോലെ ഫൈബറിനാല്‍ സമ്ബുഷ്ടമാണ്. ഇഷ്ടം പോലെ പോഷകങ്ങള്‍ ശരീരത്തിന് ഇവ സമ്മാനിക്കും. നമ്മുടെ ഭാരം എളുപ്പത്തില്‍ കുറയ്ക്കാനും കുടവയര്‍ നീക്കം ചെയ്യാനും ഇവ സഹായിക്കും.

Hot Topics

Related Articles