നായകനോ ? വില്ലനോ ? കുഞ്ചാക്കോ ബോബന്റെ ‘പകലും പാതിരാവും’ ടീസർ പുറത്ത്

കുഞ്ചാക്കോ ബോബനും രജീഷ വിജയനും നായികാ നായകന്മാരായി അഭിനയിക്കുന്ന  ‘പകലും പാതിരാവും’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. നാൽപത്തൊന്ന് സെക്കൻഡാണ് ട്രെയിലറിന്റെ ദൈർഘ്യം. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാണോ വില്ലൻ ആണോ എന്ന സംശയവും ട്രെയിലർ കാണുമ്പോൾ ഉണ്ടാകാം.

Advertisements

അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാർച്ച് 3ന് സിനിമ തിയറ്ററുകളിൽ എത്തും. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മിക്കുന്നത്. നിഷാദ് കോയ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖ് ആണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എഡിറ്റിംഗ് റിയാസ് കെ ബദര്‍, സംഗീതം സ്റ്റീഫന്‍ ദേവസ്സി, വരികള്‍ സേജ്ഷ് ഹരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനേഷ് ബാലകൃഷ്‍ണന്‍, പശ്ചാത്തലസംഗീതം കേദാര്‍, ആക്ഷന്‍ ഡയറക്ടര്‍ പ്രഭു, മേക്കപ്പ് ജയന്‍ പൂങ്കുന്നം.

വസ്ത്രാലങ്കാരം അയേഷ സഫീര്‍ സേഠ്, സൗണ്ട് മിക്സിംഗ് അജിത്ത് എ ജോര്‍ജ്, നൃത്തസംവിധാനം കലാ മാസ്റ്റര്‍, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, പ്രോജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍ എം, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രകരി.

Hot Topics

Related Articles