നിഗൂഢത ഒളിപ്പിച്ച് ‘പകലും പാതിരാവും’, ട്രെയിലർ കാണാം

ഏറെ നിഗൂഢത ഒളിപ്പിച്ചു വെച്ചു കൊണ്ടുള്ള ഒരു ചിത്രമാണിതെന്ന് പറയാതെ പറയുകയാണ് കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘പകലും പാതിരാവും’. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മാർച്ച് മൂന്നിന് സിനിമ തിയേറ്ററുകളിൽ എത്തും.

Advertisements

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിൽ നിന്നും ഉണ്ടാവാൻ സാധ്യതയുള്ള സസ്‌പെൻസുകളുടെ സൂചന നൽകിയിരുന്നു എങ്കിലും, ട്രെയിലർ പുറത്ത് വന്നതോടുകൂടി ചിത്രത്തിൽ എവിടെയൊക്കെയോ നിഗൂഢതകൾ ഉണ്ടെന്ന് വ്യക്തമായി. കുഞ്ചാക്കോ നായകനാണോ വില്ലനാണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രജിഷ വിജയൻ ആണ് ചിത്രത്തിലെ നായിക. ഫായിസ് സിദ്ദിഖ് ആണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻറെ രചന നിഷാദ് കോയ ആണ്.
ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുകയും ചെയ്‍തിരിക്കുന്നു.

ഗുരുസോമസുന്ദരം ചിത്രത്തിലെ പൊലീസ് ഓഫീസറുടെ വേഷം കൈകാര്യം ചെയ്യുന്നു.
സുരേഷ് മിത്രകരിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. എഡിറ്റിംഗ് റിയാസ് കെ ബദര്‍. സംഗീതം സ്റ്റീഫന്‍ ദേവസ്സിയും വരികള്‍ എഴുതിയിരിക്കുന്നത് സേജ്ഷ് ഹരിയുമാണ്. വസ്ത്രാലങ്കാരം അയേഷ സഫീര്‍ സേഠ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനേഷ് ബാലകൃഷ്‍ണന്‍, പശ്ചാത്തലസംഗീതം കേദാര്‍, ആക്ഷന്‍ ഡയറക്ടര്‍ പ്രഭു, മേക്കപ്പ് ജയന്‍ പൂങ്കുന്നം, സൗണ്ട് മിക്സിംഗ് അജിത്ത് എ ജോര്‍ജ്, നൃത്തസംവിധാനം കലാ മാസ്റ്റര്‍, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, പ്രോജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍ എം, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍ എന്നിവരുമാണ്.

Hot Topics

Related Articles