പള്ളിക്കത്തോട് പഞ്ചായത്തിൽ തേനീച്ച വളർത്തലിൽ പരിശീലനം

പള്ളിക്കത്തോട്‌ : പള്ളിക്കത്തോട്‌ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവനും , ഹോർട്ടിക്കോപ്പും സംയുക്തമായി തേനീച്ച വളർത്തലിൽ രണ്ട്‌ ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.നവംബർ 22,23 തീയതികളിലാണ് പരിശീലനം നടക്കുക .ആദ്യം പേര്‌ രജിസ്റ്റർ ചെയ്യുന്ന പള്ളിക്കത്തോട്‌ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായ ഇരുപത്‌ പേർക്ക്‌ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്‌ .ഓഫീസ്‌ പ്രവർത്തി സമയത്ത്‌ 0481-2993626 എന്ന നമ്പറിൽ വിളിച്ച്‌ രജിസ്റ്റർ ചെയ്യാം .രണ്ട്‌ ദിവസത്തെ പരിശീലനത്തിൽ പൂർണ്ണമായും പങ്കെടുക്കുന്നവർക്ക്‌ സബ്സിഡി നിരക്കിൽ ഹോർട്ടികോർപ്പിൽ നിന്നും തേനീച്ച കോളനിയും ,അനുബന്ധ ഉപകരണങ്ങളും ലഭിക്കും.20 പേർ തികയുന്ന മുറയ്ക്ക്‌ അവസാനിക്കും .രജിസ്ട്രേഷൻ നവംബർ 20 ശനിയാഴ്ച വൈകുന്നേരം 5 മണി വരെ മാത്രം.

Hot Topics

Related Articles