അഖിലേന്ത്യാ സഹകരണ വാരാഘോഷം ; സെമിനാർ സംഘടിപ്പിച്ചു

പാമ്പാടി : അഖിലേന്ത്യാ സഹകരണ വാരഘോഷത്തിന്റെ ഭാഗമായി കോട്ടയം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ പാമ്പാടിയിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം മാത്യു അധ്യക്ഷനായി.യുവാക്കൾക്കും സ്ത്രീകൾക്കും ദുർബല വിഭാഗങ്ങൾക്കുമുള്ള സഹകരണ പ്രസ്ഥാനങ്ങൾ എന്ന വിഷയത്തിൽ കെ ജയകൃഷ്ണൻ ക്ലാസ് നയിച്ചു. കോട്ടയം അസിസ്റ്റന്റ് രജിസ്ട്രാർ രാജീവ് എം ജോൺ സെമിനാറിൽ മോഡറേറ്ററായി. ജില്ലാ സഹകരണ ആശുപത്രി ഡയറക്റ്റർ ഇ എസ് സാബു , കാഞ്ഞിരമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം ,കൂരോപ്പട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ പി ശ്രീരാമൻ , വെള്ളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് കെ ഏബ്രഹാം , മീനടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തമ്പിക്കുഞ്ഞ് , ചെങ്ങളം ബാങ്ക് പ്രസിഡന്റ് രാജു കെ കെ മാവേലിമറ്റത്ത് , അകലക്കുന്നം സഹകരണ ബാങ്ക് പ്രസിഡന്റ് പി സണ്ണി സെബാസ്റ്റ്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പാമ്പാടി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് വി എം പ്രദീപ് സ്വാഗതവും സെക്രട്ടറി കെ എസ് അമ്പിളി നന്ദിയും പറഞ്ഞു.

Hot Topics

Related Articles