പള്ളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി കെ.രാജൻ നവംബർ നാലിനു നിർവഹിക്കും

അടൂർ: പളളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ നവംബർ നാല് വ്യാഴാഴ്ച ഉദ്ഘാടനം നിർവഹിക്കും. പള്ളിക്കൽ വില്ലേജ് ഓഫീസ് അങ്കണത്തിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും.

ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്.അയ്യർ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻപിള്ള, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, പളളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മ കുറുപ്പ് തുടങ്ങിയവർ പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടൂർ താലൂക്കിലെ പളളിക്കൽ വില്ലേജ് ഓഫീസിനായി പ്ലാൻ സ്‌കീം 2016ൽ ഉൾപ്പെടുത്തിയാണ് വില്ലേജ് ഓഫീസ് കം റസിഡൻഷ്യൽ ക്വാർട്ടേഴ്‌സ് നിർമ്മാണം പൂർത്തിയാക്കിയത്.

Hot Topics

Related Articles