പാകിസ്ഥാന്‍റെ ഇതിഹാസ ക്രിക്കറ്റ് താരത്തിൻ്റെ മകൻ പീഡനക്കേസിൽ പിടിയിൽ : അറസ്റ്റിലായത് വീട്ട് ജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ

ലാഹോർ: പാകിസ്ഥാന്‍റെ ഇതിഹാസ ക്രിക്കറ്റ് താരമായിരുന്ന അബ്ദുല്‍ ഖാദിറിന്റെ മകൻ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍.പാകിസ്ഥാൻ മുൻ ലെഗ് സ്പിന്നർ അബ്ദുല്‍ ഖാദിറിന്റെ നാലു മക്കളില്‍ ഒരാളായ 41 കാരൻ സുലൈമാൻ ഖാദിർ ആണ് അറസ്റ്റിലായത്. തന്നെ ഫാം ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലമായി പീഡിപ്പിച്ചെന്ന വീട്ടുജോലിക്കാരിയുടെ പരാതിയിലാണ് സുലൈമാൻ ഖാദിറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സുലൈമാന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ജോലിക്കാരിയെ ഇയാള്‍ ഫാം ഹൗസ് വൃത്തിയാക്കാനെന്ന വ്യാജേന എത്തിച്ച ശേഷം ബലാത്സംഗം ചെയ്തെന്നാണ് പരാതി.

Advertisements

ഈ മാസം 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുലൈമാന്റെ വീട്ടിലെ ജോലിക്കാരിയാണ് പരാതിക്കാരിയായ യുവതി. സുലൈമാൻ 22-ാം തീയതി രാവിലെയാണ് പിറ്റേദിവസം ഫാം ഹൗസിലേക്ക് ക്ലീനിങ്ങിനായി വരണമെന്ന് തന്നെ അറിയിച്ചത്. 23ന് രാവിലെ പത്ത് മണിയോടെ സുലൈമാൻ കാറുമായെത്തി ന്യൂവാസ് ബാർക്കിയിലെ അബ്ദുല്‍ ഖാദിർ ക്രിക്കറ്റ് അക്കാദമിക്ക് സമീപമുള്ള ഫാം ഹൗസ് നമ്പർ 2 ലേക്ക് തന്നെ കൊണ്ടുപോയി. അവിടെ എത്തിയപ്പോള്‍ സുലൈമാൻ തന്നെ പീഡിപ്പിക്കാൻ തുടങ്ങിയെന്നും ബലമായി തന്റെ വസ്ത്രങ്ങള്‍ ഊരിമാറ്റിയെന്നും യുവതിയുടെ പരാതില്‍ പറയുന്നു. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത സുലൈമൈനെ ചോദ്യം ചെയ്യുകയാണ്. വിശദമായ അന്വേഷണം നടത്തി യുവതിക്ക് നീതി ഉറപ്പാക്കുമെന്നാണ് പൊലീസ് പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2019ല്‍ ആണ് സുലൈമാന്‍റെ പിതാവും പ്രമുഖ ക്രിക്കറ്റ് താരവുമായ അബ്ദുല്‍ ഖാദിർ അന്തരിച്ചത്. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച റിസ്റ്റ് സ്പിന്നർമാരില്‍ ഒരാളായിരുന്നു അബ്ദുല്‍ ഖാദിർ. പാകിസ്ഥാന് വേണ്ടി 67 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ച അബ്ദുല്‍ 236 ടെസ്റ്റ് വിക്കറ്റുകളും 132 ഏകദിന വിക്കറ്റുകളും നേടിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് താരമായിരുന്നു പ്രതിയായ സുലൈമാനും. 2005നും 2013നും ഇടയില്‍ 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 40 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ടെന്നാണ് പാത് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.

Hot Topics

Related Articles