പാമ്പാടി വെള്ളൂരിൽ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റിന്റെ വീടിന് നേരെ കഞ്ചാവ് മാഫിയാ ആക്രമണം ; മാരകായുധവുമായെത്തിയ യുവാവ് വീടിന്റെ ജനൽ ചില്ലുകൾ തകർത്തു ; വീട്ടുകാർക്ക് നേരെ നായയെ അഴിച്ചു വിട്ട് ആക്രമണം

പാമ്പാടി : പാമ്പാടി വെള്ളൂരിൽ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റിന്റെ വീടിന് നേരെ കഞ്ചാവ് മാഫിയാ ആക്രമണം. ഡിവൈഎഫ്ഐ കാട്ടാംകുന്ന് യൂണിറ്റ് പ്രസിഡന്റ് യൂജിൻ ബാബുവിന്റെ വീടിന് നേരെയാണ് സമീപ വാസിയും കഞ്ചാവ് കേസിലെ പ്രതിയുമായ കണ്ണൻ സി കൊച്ചുമോൻ ആക്രമണം നടത്തിയത്. തിങ്കൾ വൈകിട്ട് 11.45 ഓട് കൂടിയായിരുന്നു സംഭവം.

Advertisements

ഡിവൈഎഫ്ഐ കൊടിമരം സ്ഥാപിച്ചതിലെ വിരോധമാണ് അക്രമണത്തിന് പിന്നിൽ. സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായ പ്രദേശത്ത് ലഹരി മാഫിയയ്ക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ കൊടിമരം സ്ഥാപിച്ചതിൽ വിരോധമുണ്ടായിരുന്ന കണ്ണൻ രാത്രി തന്റെ വീട്ടിൽ വഴക്കുണ്ടാക്കിയ ശേഷം യൂജിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെറി വിളിയുമായെത്തിയതോടെ വീടിന് പുറത്തേക്ക് ഇറങ്ങി ചെന്ന യൂജിനെ അക്രമിക്കുകയായിരുന്നു. തുടർന്ന് മടങ്ങിപ്പോയ ഇയാൾ വീട്ടിൽ നിന്നും മാരകായുധങ്ങളുമായി തിരികെയെത്തി അക്രമണം അഴിച്ചുവിട്ടു. തന്റെ വളർത്തു നായയെ അഴിച്ചു വിട്ടും ഇയാൾ വീട്ടുകാരെ ആക്രമിച്ചു. യൂജിനൊപ്പം അമ്മയും അനിയനും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. നായ ഇരുവരേയും അക്രമിച്ചു. മാരകമായി പരിക്കേറ്റ ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഡിവൈഎഫ്ഐയുടെ കൊടിമരവും ഇയാൾ നശിപ്പിച്ചു. മുൻപ് പല തവണകളിലായി കഞ്ചാവ് മാഫിയയുടെ ആക്രമണം പ്രദേശത്ത് തുടർക്കഥയാവുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

Hot Topics

Related Articles