പന്തളം നഗരസഭയിൽ മുളമ്പുഴ കിഴക്ക് നാലാം വാർഡിൽ കുടുംബശ്രീ രജതജൂബിലി ആഘോഷം

പന്തളം: പന്തളം നഗരസഭയിൽ മുളമ്പുഴ കിഴക്ക് നാലാം വാർഡിൽ ”ചുവട് – 2023”കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അർച്ചന കുടുംബശ്രീ യുടെ നേതൃത്വത്തിൽ അയൽകൂട്ടം കുടുംബ സംഗമം സംഘടിപ്പിച്ചു. പന്തളം നഗരസഭ കൗൺസിലർ സുനിത വേണു സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുടുംബശ്രീ പ്രസിഡണ്ട് ശോശാമ്മ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു . കെ.എച്ച് .ഷിജു ,കെ.എൻ.സരസ്വതി ,ജെസ്സി സണ്ണി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ നടന്നു.

Hot Topics

Related Articles