പന്തളം തെക്കേക്കരയില്‍ കണി ഒരുക്കും ഗ്രാമം പദ്ധതി ആരംഭിച്ചു

പന്തളം : വരുന്ന വിഷുവിന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന് ആവശ്യമായ വിഷുക്കണികള്‍ തദ്ദേശീയമായി തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണി ഒരുക്കും ഗ്രാമം പദ്ധതി തുടങ്ങി. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കണിവെള്ളരിയുടെ വിത്ത് നടീല്‍ കര്‍മ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.
വിഷു കിറ്റുകള്‍ തയാറാക്കുന്നതിന് പയര്‍, വെണ്ട, ചീര, ചക്ക, വെള്ളരി തുടങ്ങിയവ തദ്ദേശീയമായി ശേഖരിച്ച് വിപണനം നടത്തും. ഇതിനായി കുടുംബശ്രീ ഉള്‍പ്പെടെയുള്ള യൂണിറ്റുകളുടെ സഹായവും ഉറപ്പുവരുത്തി. വിഷുക്കണി കിറ്റുകള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മുഖേനയും കൃഷിവകുപ്പിന്റെ വിപണന കേന്ദ്രം വഴിയുമാണ് വിതരണം നടത്തുക. കൃഷി ബിരുദധാരികളായ വിദ്യാര്‍ഥികള്‍ തുടങ്ങി ഒട്ടനവധി ചെറുപ്പക്കാര്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ചടങ്ങില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധര പണിക്കര്‍, ഹരിതസംഘം ഭാരവാഹികളായ മോഹന്‍കുമാര്‍, എം.ജി. പ്രസാദ്, സീനിയര്‍ കൃഷി അസിസ്റ്റന്റ് എന്‍. ജിജി, ജസ്റ്റിന്‍ എം. സുരേഷ്, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles