പവര്‍ യൂണിറ്റ് ഉദ്ഘാടനം : പന്തളം തെക്കേക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍

പന്തളം : തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ സ്ഥാപിച്ച പവര്‍ യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും ലാബിലും തടസമില്ലാതെ വൈദ്യുതി എത്തിക്കുന്നതിനാണ് ഗ്രാമപഞ്ചായത്ത് 3.5 ലക്ഷം രൂപ ചെലവഴിച്ച് പവര്‍ യൂണിറ്റ് സ്ഥാപിച്ചത്. വൈദ്യുതി തടസം ഉണ്ടാകുമ്പോള്‍ ലാബിന്റെ പ്രവര്‍ത്തനം തടസപ്പെടുകയും, മരുന്നുകള്‍ സൂക്ഷിക്കുന്ന ശീതികരണ സംവിധാനം പ്രവര്‍ത്തിക്കാതെയാവുന്നതും പരിഹരിക്കുന്നതിന് കഴിഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ശ്രീകുമാര്‍, പ്രീയ ജ്യോതികുമാര്‍, വിദ്യാധരപണിക്കര്‍, മെഡിക്കല്‍ ഓഫീസര്‍ ശ്യാം പ്രസാദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയരാജ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles